Thursday June 4th, 2020 - 11:54:am

റാപ്പിഡ് കിറ്റ്; ശശി തരൂരിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

JB
 റാപ്പിഡ് കിറ്റ്; ശശി തരൂരിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗ ബാധിതരെ കണ്ടെത്താനുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റ് സംസ്ഥനത്ത് എത്തിച്ച ശശി തരൂര്‍ എം.പിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശശി തരൂര്‍ എംപിയുടെ മുന്‍കൈയില്‍ റാപ്പിഡ് കിറ്റിന്റെ ആദ്യ ബാച്ച് എത്തിയിട്ടുണ്ട്. ആയിരം കിറ്റുകളാണ് ആദ്യ ഘട്ടത്തിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'2000 കിറ്റുകള്‍ ഞായറാഴ്ചയെത്തും. ഈ കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭിക്കും. നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് ഫലം ലഭിക്കുന്നതിന് എടുക്കുന്നത്. 250 ഫ്‌ളാഷ് തെര്‍മോമീറ്ററുകളും 9000 വ്യക്തിഗത സുരക്ഷാ കിറ്റുകളും ഇതിനു പുറമെ വരുന്നുണ്ട് എന്ന് അദ്ദേഹം അറിയിച്ചിട്ടുമുണ്ട്. ഇതില്‍ മുന്‍കൈ എടുക്കുകയും എംപി ഫണ്ടില്‍നിന്ന് തുക അനുവദിക്കുകയും ചെയ്ത ശശി തരൂരിനെ ഹാര്‍ദമായി അഭിനന്ദിക്കുന്നു.' -മുഖ്യമന്ത്രി പറഞ്ഞു.

ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ റിലീഫ് കമ്മിറ്റികളുടെയും സിഎച്ച് സെന്ററുകളുടെയും കീഴിലുള്ള നൂറോളം വരുന്ന ആംബുലന്‍സുകള്‍ ഡ്രൈവര്‍മാരുടെ സേവനം ഉള്‍പ്പെടെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Read more topics: pinarayi vijayan, sasi tharoor,
English summary
pinarayi vijayan appreciate sasi tharoor
topbanner

More News from this section

Subscribe by Email