Wednesday November 20th, 2019 - 7:46:am
topbanner

ഉദ്യോഗസ്ഥര്‍ ജനസേവകാരാണ്; അഴിമതി കാണിച്ചാല്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

JB
ഉദ്യോഗസ്ഥര്‍ ജനസേവകാരാണ്; അഴിമതി കാണിച്ചാല്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: ഉദ്യോഗസ്ഥര്‍ ജനസേവകാരാണ് എന്ന കാര്യം മറന്ന് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍. ഉദ്യോഗസ്ഥരല്ല യജമാനന്മാര്‍. യഥാര്‍ത്ഥ യജമാനന്മാരെ ഭൃത്യരായി കാണരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്ന് മുഖ്യമന്ത്രി താക്കീത് നല്‍കി. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയെന്നും അദ്ദേഹം പറഞ്ഞു.

ഓഫീസുകളില്‍ വരുന്ന ആളുകളുടെ ആവശ്യം പെട്ടെന്ന് നടക്കണമെന്ന ആഗ്രഹത്തെ ചൂഷണം ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതുകൊണ്ടാണ് അഴിമതി വ്യാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്. അതിന്റെ അര്‍ഥം എല്ലായിടവും അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളില്‍ ഇത്തരം ദുശീലങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതായി എന്നും ഭരണ നേതൃതലത്തില്‍ അഴിമതിയുടെ ലാഞ്ജനയേ ഇല്ലയെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Read more topics: pinarayi vijayan, against officers,
English summary
pinarayi vijayan against officers
topbanner

More News from this section

Subscribe by Email