Sunday August 9th, 2020 - 8:43:pm

'കെ എം ഷാജിക്ക് വികൃത മനസ്'; രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി

JB
'കെ എം ഷാജിക്ക് വികൃത മനസ്'; രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ എം ഷാജി എംഎല്‍എയ്ക്ക് വികൃത മനസാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സക്കാത്തും വിഷു കൈനീട്ടവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന പിണറായി വിജയന്റെ അഭ്യര്‍ഥനയെ പരിഹസിച്ച് കെ എം ഷാജി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ ഉടന്‍ വിധി വരാനിടയുണ്ടെന്നും ജയരാജനെയും രാജേഷിനെയും രക്ഷിക്കാന്‍ അഭിഭാഷകരെ കൊണ്ടുവരാന്‍ പണം ആവശ്യമാണെന്നുമായിരുന്നു കെ എം ഷാജിയുടെ പോസ്റ്റ്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി രൂക്ഷ പ്രതികരണം നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കെ എം ഷാജി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് പത്രസമ്മേളനത്തില്‍ വായിച്ച ശേഷമാണ് അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണമെടുത്തല്ല കൊലക്കേസുകള്‍ വാദിക്കാന്‍ വക്കീലിനെ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞ് ഷാജി ജനങ്ങളെ പറ്റിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

''കെ എം ഷാജിയുടെ പാര്‍ട്ടി സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി സഹകരിക്കുകയാണ്. ഇത്തരമൊരുഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്നതല്ല കെ എം ഷാജി ചെയ്തത്. സംസ്ഥാനത്ത് എംഎല്‍എയായിരിക്കുന്ന ആളില്‍ നിന്ന് ഇത്തരമൊരു വാചകം ആരെങ്കിലും പ്രതീക്ഷിക്കുമോ? എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല. ഇത്തരമൊരു ഘട്ടത്തില്‍ ശുദ്ധ നുണ അവതരിപ്പിക്കുന്നത് എന്തിനാണ്? പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്? ഇതിന്റെ സാങ്കേതിക അറിയാത്ത ആളുകളുണ്ട്. അവരെ തെറ്റിദ്ധരിപ്പിക്കുകയാണോ വേണ്ടത്. കെ എം ഷാജി എന്തുകൊണ്ട് ഇത്തരമൊരു നിലപാട് എടുത്തുവെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ആലോചിക്കണം. ഇതുപോലെ ചില വികൃത മനസ്സുകള്‍ നമ്മുടെ കൂട്ടത്തിലുണ്ട്. അതാണ് പൊതുസമൂഹവും നാടുമെന്നും കരുതരുത്. നാടാകെ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്''- മുഖ്യമന്ത്രി പറഞ്ഞു.

 

Read more topics: pinarayi vijayan, km shaji,
English summary
pinarayi vijayan against km shaji
topbanner

More News from this section

Subscribe by Email