Thursday October 17th, 2019 - 1:32:pm
topbanner

പ്രളയം ; കോണ്‍ഗ്രസ് നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കിയ ആയിരം വീടുകള്‍ എവിടെ ? കേരള പുനര്‍നിര്‍മ്മാണത്തിന് മൂന്നു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും സഭയില്‍ മുഖ്യമന്ത്രി

suji
പ്രളയം ; കോണ്‍ഗ്രസ് നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കിയ ആയിരം വീടുകള്‍ എവിടെ ? കേരള പുനര്‍നിര്‍മ്മാണത്തിന് മൂന്നു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും സഭയില്‍ മുഖ്യമന്ത്രി

പ്രളയാന്തര പുന നിര്‍മ്മാണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ആയിരം വീടുകള്‍ എവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രളയാന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്നും അത് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വി ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. പിന്നീട് പ്രതിപക്ഷം പ്രതിഷേധ നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവ കേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണ്. അവര്‍ ദിവാസ്വപ്നം കാണുകയാണ്. പ്രളയത്തില്‍ നാശനഷ്ടമുണ്ടായ ഒരു കുടുംബത്തേയും ഒഴിവാക്കില്ല. ഗഡുക്കളായി സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more topics: pinarayi vijayan , flood, congress
English summary
pinarayi vijayan against congress in sabha
topbanner

More News from this section

Subscribe by Email