Sunday October 20th, 2019 - 2:10:am
topbanner

പാലാ പിടിക്കാന്‍ അരയും തലയും മുറുക്കി എല്‍ഡിഎഫ്; മുഖ്യമന്ത്രി മൂന്നു ദിവസം മണ്ഡലത്തില്‍

JB
പാലാ പിടിക്കാന്‍ അരയും തലയും മുറുക്കി എല്‍ഡിഎഫ്; മുഖ്യമന്ത്രി മൂന്നു ദിവസം മണ്ഡലത്തില്‍

കോട്ടയം: കെ എം മാണി ഇല്ലാത്ത പാലാ പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഇടതുജനാധിപത്യ മുന്നണി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തുകയാണ്. ബുധനാഴ്ച മുതല്‍ മൂന്നു ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രചാരണത്തിനിറങ്ങും. കുടുംബയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബുധനാഴ്ച രാവിലെ പത്തിന് മേലുകാവുമറ്റം, വൈകിട്ട് നാലിന് കൊല്ലപ്പള്ളി, അഞ്ചിന് പോണ്ടാനം വയല്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ പത്തിന് മുത്തോലിക്കവല, നാലിന് പൈക, ആറിന് കൂരാലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. വെള്ളിയാഴ്ച രാവിലെ നയ്ക്കപ്പാലം, നാലിന് രാമപുരം, ആറിന് പാലാ ടൗണ്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ എ കെ ബാലന്‍, കെ ടി ജലീല്‍, ജെ മേഴ്സിക്കുട്ടിഅമ്മ, എ കെ ശശീന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ചീഫ് വിപ്പ് കെ രാജന്‍ തുടങ്ങിയവരും പാലായില്‍ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. മന്ത്രിമാരടക്കമുള്ള നേതൃനിരയെ ഓരോ വീട്ടിലും വോട്ട് ചോദിച്ച് എത്തിച്ച്, അവസാന വോട്ടും ഉറപ്പിക്കുന്ന രീതിയില്‍ താഴെ തട്ടില്‍ പ്രചാരണം ശക്തമാക്കുകയാണ് എല്‍ഡിഎഫ്. രാഷ്ട്രീയ വിവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ റബ്ബറധിഷ്ഠിത വ്യവസായം, കാര്‍ഷിക വിഭവ സംസ്‌കരണ- വിപണന കേന്ദ്രം, കാര്‍ഷിക കയറ്റുമതി, ജൈവകൃഷി പ്രോത്സാഹനം, കായിക പരിശീലന കേന്ദ്രം, ടൂറിസം പദ്ധതികള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ കുടുംബയോഗങ്ങളടക്കം പുരോഗമിക്കുന്നത്.

 

English summary
pinarayi vijayan 3 day camp in pala
topbanner

More News from this section

Subscribe by Email