Sunday March 29th, 2020 - 11:43:pm
topbanner

നവകേരള നിര്‍മ്മിതി പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം വേണമെന്ന് മുഖ്യമന്ത്രി

Raji Mejo
 നവകേരള നിര്‍മ്മിതി പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള നിര്‍മ്മിതി പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകബാങ്ക് സഹായം വകമാറ്റിയതിന് കേന്ദ്ര സര്‍ക്കാരിന് പലിശ നല്‍കേണ്ട അവസ്ഥയിലാണ് കേരളമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രളയ ദുരിതാശ്വാസത്തേയും പ്രതിരോധപ്രവര്‍ത്തനങ്ങളേയും ലാഘവത്തോടെ കാണുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2018ലെ മഹാപ്രളയത്തിന് ശേഷം ഒന്നര വര്‍ഷമായിട്ടും റീബില്‍ഡ് കേരള പദ്ധതിക്ക് സമഗ്ര രൂപരേഖയായില്ല. കഴിഞ്ഞ വര്‍ഷം വീണ്ടും പ്രളയമുണ്ടായി. എന്നാല്‍, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പാവങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇഛാശക്തി ഇല്ലെന്ന് പ്രതിപക്ഷം അരോപിച്ചു. മന്ത്രിസഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ റീബില്‍ഡ് കേരള പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 1850 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 827 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. ബജറ്റില്‍ 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും ലോകബാങ്ക് സഹായത്തിന്റെ ആദ്യഗന്ധുവായ 1750 കോടി വിവിധ വകുപ്പുകള്‍ക്ക് കൈമാറിയെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഇഛാശക്തി ഇല്ലാത്ത സര്‍ക്കാര്‍ ഭരിച്ചാല്‍ എന്ത് സംഭവിക്കും എന്നതിന്റെ നേര്‍കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രളയത്തിന് ശേഷം പദ്ധതി പ്രഖ്യാപങ്ങള്‍ മാത്രമാണ് നടന്നത് ഒന്നും താഴെ തട്ടില്‍ എത്തിയില്ല. വാചകമടിക്കുള്ള ഓസ്‌കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് ചെന്നിത്തല വിമര്‍ശിച്ചു. കേരള പുനര്‍നിര്‍മ്മാണം നല്ല നിലയില്‍ നടക്കുന്നുവെന്നും ഒരു ജില്ലയോടും വിവേചനം ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

 

English summary
CM wants three years to complete Chennithala
topbanner

More News from this section

Subscribe by Email