Sunday December 15th, 2019 - 11:40:am
topbanner

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ അറസ്റ്റ്; സര്‍ക്കാരിന്റെ മുന്നിലെത്തിയാല്‍ ഉചിതമായ നടപടിയെന്ന് മുഖ്യമന്ത്രി

jb
വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ അറസ്റ്റ്; സര്‍ക്കാരിന്റെ മുന്നിലെത്തിയാല്‍ ഉചിതമായ നടപടിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട് യുഎപിഎ ചുമത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്ക് വിശദീകരണം നല്‍കി. പൊലീസാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്കെത്തുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുഎപിഎ കരിനിയമമാണെന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള പൊലീസിന്റെ അവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. വിഷയം വിശദമായി പരിശോധിക്കും. സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പിബി അംഗങ്ങള്‍ പറഞ്ഞു.

കോഴിക്കോട് സ്വദേശികളായ അലന്‍ ശുഹൈബിനേയും താഹ ഫൈസലിനേയും നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തി. ഇരുവരും അര്‍ബന്‍ മാവോയിസ്റ്റുകളാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കുമെതിരെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

 

English summary
pinarayi report to pb on uapa arrest
topbanner

More News from this section

Subscribe by Email