Thursday August 13th, 2020 - 2:14:pm

പെരിയ കേസ് ; സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ ചിലവാക്കുന്നത് 25 ലക്ഷം

suji
പെരിയ കേസ് ; സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ ചിലവാക്കുന്നത് 25 ലക്ഷം

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന അഭിഭാഷകന് പ്രതിഫലം 25 ലക്ഷം രൂപ. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ മുന്‍ സോളിസിറ്റര്‍ രഞ്ജിത് കുമാറിനെ കൊണ്ടുവന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്ലാ പ്രതികളെയും ഇതിനോടകം പിടികൂടിയിട്ടുണ്ടെന്നും ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം കാര്യക്ഷമമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
പെരിയ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന് ഉയര്‍ന്ന പ്രതിഫലമാണ് നല്‍കുന്നത് എന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപണമുയര്‍ത്തി. കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ കോടതിയില്‍ വാദിക്കാന്‍ 25 ലക്ഷം രൂപയിലധകം രൂപ പ്രതിഫലം നല്‍കി എന്തിനാണ് അഭിഭാഷകനെ നിയോഗിച്ചത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. സംസ്ഥാന സര്‍ക്കാരിന് ദുരുദ്ദേശമില്ലെങ്കില്‍ എന്തിനാണ് പോലീസ് അന്വേഷിച്ച് പരാജയപ്പെട്ട കേസ് സിബിഐ അന്വേഷണത്തിന് വിടുന്നതിനെ എതിര്‍ക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

 

Read more topics: periya case,cbi
English summary
periya case govt spend 25 lakhs to avoid cbi investigation
topbanner

More News from this section

Subscribe by Email