Wednesday October 16th, 2019 - 6:12:am
topbanner

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം

RA
നെടുങ്കണ്ടം കസ്റ്റഡി മരണം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയിൽ. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജിയിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. മരിച്ച രാജ്കുമാറിന്റെ ഭാര്യ വിജയയും മക്കളുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

രാജ്കുമാറിന്റെ അമ്മയ്ക്കും ഹര്‍ജിക്കാരിക്കും മക്കള്‍ക്കും ഓരോ കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം. ഇടക്കാല സഹായമായി 10 ലക്ഷം രൂപ വീതം ഉടന്‍ നല്‍കണം. രാജ്കുമാറില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത 72,000 രൂപയും ജൂണ്‍ 12നു രാത്രി വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ബാങ്ക് പാസ് ബുക്കുകളും തിരികെ വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

കോടികളുടെ തട്ടിപ്പു നടത്തിയെന്നാണ് ആരോപണമെങ്കിലും എഫ്‌ഐആറില്‍ ചെറിയ തുകയുടെ തട്ടിപ്പാണു കാണിച്ചിട്ടുള്ളത്. രാജ്കുമാര്‍ വന്‍തോതില്‍ പണം പിരിച്ചിട്ടുണ്ടെങ്കില്‍ അതു കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണം. പ്രതികളെ കസ്റ്റഡിയിലെടുക്കുമ്ബോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. ഇടുക്കി ജില്ലാ പൊലീസ് മേധാവി, കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം പൊലീസ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ അറിയാതെ രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ലോക്കല്‍ പൊലീസ് തയാറാവില്ല.

ഇവര്‍ക്കും ജയില്‍ അധികാരികള്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണം.ജൂണ്‍ 12 മുതല്‍ 16 വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്നും ക്രൂരമായ മര്‍ദനത്തിനിരയാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ജൂണ്‍ 21നാണു രാജ്കുമാര്‍ മരിച്ചത്.  രാജ്കുമാര്‍ പ്രതിയായ ഹരിത ഫിനാന്‍സ് തട്ടിപ്പുകേസും സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
peerumedu custody death rajkumar family
topbanner

More News from this section

Subscribe by Email