Sunday October 20th, 2019 - 2:14:am
topbanner

നെടുങ്കണ്ടം കസ്റ്റഡി മരണ കേസ്; രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

RA
  നെടുങ്കണ്ടം കസ്റ്റഡി മരണ കേസ്;  രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍  ഒരാഴ്ചക്കുള്ളില്‍ രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണ ആയി.

പീരുമേട് സബ് ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും കമ്മീഷന്‍. സബ് ജയില്‍, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് തെളിവെടിപ്പിനു ശേഷമായിരുന്നു പ്രതികരണം. ജയില്‍ ഡിഐജി നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ ജൂണ്‍ 21 നാണ് രാജ്കുമാര്‍ മരണപ്പെട്ടത്. രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ അടുത്ത ദിവസങ്ങളിലായിരിക്കും കമ്മീഷന്‍ സന്ദര്‍ശനം നടത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
peerumedu custody death judicial WITH ONE WEAK REPOSTUMOTUM
topbanner

More News from this section

Subscribe by Email