Thursday November 21st, 2019 - 10:44:am
topbanner

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയില്‍

RA
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം  ഹൈക്കോടതിയില്‍

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയില്‍. രാജ്കുമാറിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഹർജിയില്‍ ആവശ്യപ്പെടുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കും.

കേസ് ശരിയായി അന്വേഷിക്കണമെങ്കില്‍ സി.ബി.ഐക്ക് വിടണമെന്നാണ് കുടുംബത്തിന്‍റെ നിലപാട്. എസ്.പി, ഡിവൈ.എസ്.പി എന്നിവര്‍ക്കെതിരെ നടപടി വേണം. മജിസ്ട്രേറ്റിനെതിരെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ക്കെതിരെയും ഹർജിയില്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
peerumedu custody death family highcourt
topbanner

More News from this section

Subscribe by Email