Sunday October 20th, 2019 - 5:01:pm
topbanner

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഒരാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

RA
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഒരാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തെ കുറിച്ചുള്ള  റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സർക്കാരിന് നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണത്തിന്റെ ഭാഗമായി മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും പീരുമേട് സബ്ജയിലിലും ഇന്ന് സന്ദർശനം നടത്തി തെളിവെടുത്തു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിയ കമ്മീഷൻ രാജ്കുമാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, എഫ്‌ഐആർ എന്നിവ പരിശോധിച്ചു.

പീരുമേട് ജയിലിൽ തടവുകാരുമായും കമ്മീഷൻ ആശയവിനിമയം നടത്തി.  കസ്റ്റഡി മരണത്തിൽ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
peeramedu custody death humanrights commission report
topbanner

More News from this section

Subscribe by Email