Sunday December 15th, 2019 - 8:42:pm
topbanner

ചെങ്ങന്നൂരില്‍ മത്സരിക്കണമെന്ന ആഗ്രഹമുണ്ടെന്ന് പിസി വിഷ്ണുനാഥ്

NewsDesk
ചെങ്ങന്നൂരില്‍ മത്സരിക്കണമെന്ന ആഗ്രഹമുണ്ടെന്ന് പിസി വിഷ്ണുനാഥ്

ചെങ്ങന്നൂര്‍: ഇത്തവണ മത്സരിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞ് മാറിയെങ്കിലും ചെങ്ങന്നൂര്‍ വിടാതെ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചെങ്ങന്നൂരില്‍ വീണ്ടും മത്സരിക്കണമെന്നും വിജയിക്കണമെന്നും ചെങ്ങന്നൂരുകാരുടെ എംഎല്‍എയാകണമെന്നും അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ കര്‍ണാടകത്തില്‍ എന്നെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിട്ടുണ്ട്. എന്റെ ആഗ്രഹത്തെയും ഉത്തരവാദിത്തത്തെയും വച്ച് ഏതു തിരഞ്ഞെടുക്കുമെന്നു ചോദിച്ചാല്‍ ഉത്തരവാദിത്തമേ തിരഞ്ഞെടുക്കൂ.

അതുകൊണ്ടാണ് ഒരു അഭ്യൂഹത്തിനും ആശയക്കുഴപ്പത്തിനും ഇടനല്‍കാതെ ഇത്തവണ അവിടെ മത്സരിക്കില്ലെന്നു വ്യക്തമാക്കിയത്. എവിടെ മത്സരിക്കണമെന്നു പാര്‍ട്ടി പറഞ്ഞാലും അത് അനുസരിക്കും. പാര്‍ട്ടിക്ക് എതിരായി ഒന്നും ചെയ്യില്ലെന്നും മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ വിഷ്ണുനാഥ് പറഞ്ഞു.

ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് വിഷ്ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന ഡി വിജയകുമാര്‍ ആണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി.

Read more topics: pc vishnunath, chengannur, election
English summary
pc vishnunath like to contest chengannur by election
topbanner

More News from this section

Subscribe by Email