Sunday December 8th, 2019 - 12:55:pm
topbanner

ഫാഷിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാം.....സിപിഎമ്മിനെ പരിഹസിച്ച് പി.സി.വിഷ്ണുനാഥ്

RA
ഫാഷിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാം.....സിപിഎമ്മിനെ പരിഹസിച്ച് പി.സി.വിഷ്ണുനാഥ്

കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന
വെളിപ്പെടുത്തലിനു പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് രം​ഗത്ത്.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കള്ളവോട്ടിനെ പരിഹസിച്ചത്. സിപിഎം ആചാരങ്ങൾക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത്? എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന
ആചാരം ഇത്തവണയും ആവർത്തിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പി.സി.വിഷ്ണുനാഥിന്റെ കുറിപ്പ്

സിപിഎം ആചാരങ്ങൾക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്? എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന
ആചാരം ഇത്തവണയും ആവർത്തിച്ചു; മരിച്ചവർ തിരിച്ചു വരുന്ന ദിവസം! പക്ഷേ ഇത്തവണ സാമ്രാജ്യത്വ
ഉപകരണമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇനി സാംസ്കാരിക നായകന്മാർക്കു പുറത്തുവരാം.

ഫാഷിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാം എന്നു പറയാം.
‘കള്ളവോട്ടും കലയും’ എന്ന വിഷയത്തിൽ ദേശീയ, സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര
സംവിധായകരുടെയും നടീനടന്മാരുടെയും നേതൃത്വത്തിൽ സെമിനാർ, 25 വർഷം തുടർച്ചയായി കള്ളവോട്ടു
ചെയ്‌തവരെ ആദരിക്കൽ, കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം..
വേഗമാകട്ടെ, സാംസ്കാരിക കേരളം കാത്തിരിക്കുന്നു.

English summary
pc vishnunath facebookpost kallavottu
topbanner

More News from this section

Subscribe by Email