Friday December 6th, 2019 - 1:40:am
topbanner

ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് വിഷ്ണുനാഥ്

NewsDesk
ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് വിഷ്ണുനാഥ്

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന തരത്തില്‍ കൈരളി ചാനലില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്.

വ്യാജവാര്‍ത്തകള്‍ക്ക് വിജയകുമാറിന്റെ വിജയത്തെ തടയാനാവില്ലെന്നും തന്റെ പ്രസ്താവന എഡിറ്റ് ചെയ്ത് കേള്‍പ്പിച്ചത് മര്യാദകേടാണെന്നും വിഷ്ണുനാഥ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

വിഷ്ണുനാഥിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കര്‍ണാടക തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് മനോരമ ഓണ്‍ലൈനിനു ഒരു അഭിമുഖം നല്‍കിയിരുന്നു. അതിന്റെ അവസാന ഭാഗം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഒരു മടങ്ങിവരവില്ലേ എന്ന ചോദ്യത്തിന് മറുപടിയായി എന്നെ രണ്ടുതവണ വിജയിപ്പിച്ച ചെങ്ങന്നൂരിലെ ജനങ്ങളോടുള്ള എന്റെ ഇഷ്ടം അറിയിക്കാന്‍ ഇവിടെ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നും എന്നാല്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഉള്ളതുകൊണ്ട് സ്ഥാനാര്‍ഥിയായി എന്നെ പരിഗണിക്കരുതെന്നു നേതൃത്വത്തെ അറിയിച്ചു എന്നു മറുപടി പറഞ്ഞു . മനോരമ അഭിമുഖം പൂര്‍ണ്ണമായി വായിച്ചാല്‍ അതു മനസിലാവുകയും ചെയ്യും. രാവിലെ എന്നെ ഫോണില്‍ വിളിച്ച കൈരളി ചാനല്‍ റിപ്പോര്‍ട്ടറോടും മനോരമ അഭിമുഖത്തെക്കുറിച്ചു ഈ മറുപടി ആണ് നല്‍കിയത് . അധികമായി ഞാന്‍ കൈരളി റിപ്പോര്‍ട്ടറോട് പറഞ്ഞത് ഞങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയകുമാര്‍ വിജയിക്കുമെന്നും നിങ്ങള്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കണ്ട എന്നുമാണ് . ആ ഭാഗം എഡിറ്റ് ചെയ്തു വ്യാജവാര്‍ത്ത ഉണ്ടാക്കിയത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ മര്യാദകേടാണ് . ഇതില്‍ നിന്നും ഒരു കാര്യം ഉറപ്പാണ് ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന് ലഭിക്കുന്ന ജനസ്വീകാര്യതയെ സിപിഎം ഭയക്കുന്നു. അതറിയുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: pc vishnunath, facebook, kairali
English summary
pc vishnunath facebook post against kairali report
topbanner

More News from this section

Subscribe by Email