Wednesday November 20th, 2019 - 6:40:am
topbanner

'പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാല്‍ നന്നായിരിക്കും'; എന്‍എസ് മാധവന് മറുപടിയുമായി വിഷ്ണുനാഥ്

JB
'പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാല്‍ നന്നായിരിക്കും'; എന്‍എസ് മാധവന് മറുപടിയുമായി വിഷ്ണുനാഥ്

കൊച്ചി: വേറെ തിരക്കൊന്നുമില്ലാത്ത രാഹുല്‍ ഗാന്ധി വയനാട്ടില്‍ തങ്ങി പണിയെടുക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ''തന്റെ മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. വയനാട്ടിലും മലപ്പുറത്തുമായി പതിനഞ്ചോളം ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ചു. ദുരിതബാധിതരായ ആയിരക്കണക്കിന് ആളുകളെ കണ്ടു. ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ചകള്‍ നടത്തി. ജനപ്രതിനിധികളെ കണ്ടു. വീണ്ടും അദ്ദേഹം വയനാട് സന്ദര്‍ശിക്കും. എന്‍എസ് മാധവന്‍ പരാമര്‍ശിച്ച ശശീന്ദ്രന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇടതുചിന്തകനായ എന്‍എസ് മാധവന്‍ പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാല്‍ നന്നായിരിക്കും'', പിസി വിഷ്ണുനാഥ് ട്വിറ്ററില്‍ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരക്കുള്ളയാളാണെന്ന നാട്യം രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. ഇപ്പോള്‍ അദ്ദേഹത്തിന് വേറെ പണിയൊന്നുമില്ല. വീട്ടില്‍ കാത്തിരിക്കാന്‍ ഭാര്യയും കുട്ടികളുമില്ല. അദ്ദേഹം വയനാട്ടില്‍ തങ്ങി പണിയെടുക്കുകയാണ് വേണ്ടത്. അതെങ്ങനെ വേണമെന്ന് സ്ഥലം എംഎല്‍എ ശശീന്ദ്രനെ കണ്ടു പഠിക്കാവുന്നതാണ്. എന്നായിരുന്നു എന്‍എസ് മാധവന്റെ ട്വീറ്റ്.

 

Read more topics: pc vishnunath, aganist ns madhavan,
English summary
pc vishnunath aganist ns madhavan
topbanner

More News from this section

Subscribe by Email