Friday December 6th, 2019 - 10:49:am
topbanner

കെ.പി.സി.സി അംഗത്വം തീരുമാനിക്കാന്‍ ഉന്നത നേതാക്കളുണ്ട്: പി.സി വിഷ്ണുനാഥ്

Anju NC
കെ.പി.സി.സി അംഗത്വം തീരുമാനിക്കാന്‍ ഉന്നത നേതാക്കളുണ്ട്: പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: കെ.പി.സി.സി അംഗത്വം തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ ഉന്നത നേതാക്കളുണ്ടെന്ന് പി.സി വിഷ്ണുനാഥ്. കെ.പി.സി.സി പട്ടിക സംബന്ധിച്ച് ഏഴുകോണ്‍ ബ്ലോക്കിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കൊടുക്കുന്നില്‍ സുരേഷിന് മറുപടിയായാണ് വിഷ്ണുനാഥ് രംഗത്തെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

24 വയസു മുതല്‍ താന്‍ ഏഴുകോണ്‍ ബ്ലോക്കില്‍ നിന്നുള്ള കെപിസിസി അംഗമാണെന്നും അത് തുടരണമോയെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ ഉന്നത നേതാക്കളുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. കെപിസിസി അംഗത്വം സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കട്ടേയെന്നും തീരുമാനം എന്ത് തന്നെയായാലും താന്‍ അംഗീകരിക്കുമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

പുതിയ കെപിസിസി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഏഴുകോണ്‍ ബ്ലോക്കില്‍ നിന്നും പിസി വിഷ്ണുനാഥിനെ മാറ്റി വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു.

നേരത്തെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈസ് പ്രസിഡന്റ് വി.ഡി സതീശനും വിഷ്ണുനാഥിന് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

English summary
pc vishnunath against kodikkunnil suresh in kpcc membership
topbanner

More News from this section

Subscribe by Email