Thursday June 4th, 2020 - 6:34:pm

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് എറ്റെടുത്ത് പിസി ജോര്‍ജ്; തിരിച്ച് മറ്റൊരു ചലഞ്ച്

JB
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് എറ്റെടുത്ത് പിസി ജോര്‍ജ്; തിരിച്ച് മറ്റൊരു ചലഞ്ച്

കോട്ടയം: കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി തീരുന്നത് വരെ തനിക്ക് 30,000 രൂപ മാത്രം ശമ്പളം മതിയെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പുതിയ ചലഞ്ച് മുന്നോട്ടുവച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ മാസത്തെ ശമ്പളം പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ജീവിക്കാന്‍ പ്രതിമാസം 30,000 രൂപ തന്നെ ധാരാളമാണ്. സംസ്ഥാനം ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 30,000 രൂപയാക്കി ചുരുക്കണമെന്നും പിസി ജോര്‍ജ് പറയുന്നു.

ആരോഗ്യ വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്‌സ്, വനം വകുപ്പ് എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുത്. മറ്റുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കണം. 30,000 രൂപയില്‍ കൂടുതല്‍ ഒരാള്‍ക്കും കൊടുക്കരുത്. പെന്‍ഷനും 25,000 രൂപയാക്കി ചുരുക്കണമെന്നും പിസി ജോര്‍ജ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

English summary
pc George accept salary challenge
topbanner

More News from this section

Subscribe by Email