Sunday January 19th, 2020 - 4:43:pm
topbanner

പയ്യന്നൂരിൽ നക്ഷത്ര ആമയുമായി യുവതിയുൾപ്പെടെ 4 പേർ പിടിയിൽ

NewsDesk
പയ്യന്നൂരിൽ നക്ഷത്ര ആമയുമായി യുവതിയുൾപ്പെടെ 4 പേർ പിടിയിൽ

പയ്യന്നൂർ: വിദേശ വിപണികളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നക്ഷത്ര ആമയെ കടത്തിക്കൊണ്ടുവന്ന സംഘത്തിലെ ഗുജറാത്തി യുവതി ഉൾപ്പെടെ നാലുപേരെ പയ്യന്നൂർ എസ് ഐശ്രീജിത്ത് കൊടേരിയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. രാമന്തളി സ്വദേശി മുഹമ്മദ് മുജീബ് (20), പുതിയങ്ങാടി സ്വദേശികളായ ഇ.ഷിബുലി (20), വി.വി.സാദിഖ് (19), ഗുജറാത്ത് സ്വദേശിനി ബെക്സിബിനോയി (19) എന്നിവരാണ് പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

payyannur arrest

രാമന്തളി കണ്ണങ്ങാട്ടെ ഒരു വീട്ടിൽ അനാശാസ്യം നടക്കുന്നതായി നാട്ടുകാർ വിവരമറിയിച്ചത് പ്രകാരം എത്തിയ പയ്യന്നൂർ പോലിസാണ് നാല് പേരെ കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നടത്തിയ തെരച്ചിലിലാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ നക്ഷത്ര ആമയെ കണ്ടെത്തിയത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.     

payyannur arrest     payyannur arrest

Read more topics: payyannur, police, arrest,
English summary
payyannur 4 people with nakshathrama
topbanner

More News from this section

Subscribe by Email