Monday June 1st, 2020 - 8:18:am

അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്ക് അയക്കാൻ സാധിക്കില്ലെന്ന് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു

RA
അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്ക് അയക്കാൻ സാധിക്കില്ലെന്ന് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു

പായിപ്പാട്: ലോക്ക്ഡൗൺ ലംഘിച്ച് റോഡിലിറങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി ഇല്ലെന്നും എന്നാൽ നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹിയിലും മറ്റും തൊഴിലാളികളെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സൗകര്യമൊരുക്കുന്നതായുള്ള വാര്‍ത്ത അറിഞ്ഞാണ് തങ്ങള്‍ക്കും അപ്രകാരം സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്തിറങ്ങിയതെന്നാണ് കരുതുന്നതെന്നും കളക്ടര്‍ പറഞ്ഞു.

ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പ്രശ്‌നങ്ങളൊന്നും അവര്‍ പറഞ്ഞിട്ടില്ല. നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അവരെ എവിടേയ്ക്കും പറഞ്ഞയയ്ക്കാന്‍ സാധിക്കില്ല.

നിലവില്‍ ഉള്ള സ്ഥലത്ത് സ്ഥലപരിമിതിയുണ്ടെങ്കില്‍ അവരെ താമസിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് തൊഴിലാളികളെ താമസിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. എന്നാല്‍ അത്തരം കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

English summary
payippadu issue jilla collector response
topbanner

More News from this section

Subscribe by Email