Wednesday November 13th, 2019 - 2:08:am
topbanner

മരട് ഫ്ളാറ്റ് കേസ്; അല്‍ഫാ വെഞ്ചെഴ്സ് ഉടമ പോള്‍ രാജ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാവില്ല

JB
 മരട് ഫ്ളാറ്റ് കേസ്; അല്‍ഫാ വെഞ്ചെഴ്സ് ഉടമ പോള്‍ രാജ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാവില്ല

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മരടിലെ ഫ്ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഇന്ന് അല്‍ഫാ വെഞ്ചെഴ്സ് ഉടമ പോള്‍ രാജ് ഹാജരാവില്ല. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോള്‍ രാജിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. പോള്‍ രാജ് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

മറ്റ് ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കും അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, ഫ്ളാറ്റുകള്‍ പൊളിക്കാനായി രണ്ട് ദിവസത്തിനകം കരാര്‍ നിശ്ചയിച്ച കമ്പനികള്‍ക്ക് കൈമാറും.

ജയിന്‍ ഫ്‌ളാറ്റ് ഉടമ സന്ദീപ് മേത്താ, ഹോളി ഫെയ്ത്തിന്റെ നിര്‍മാതാവ് സാനീ ഫ്രാന്‍സീസ്, എന്നിവരോടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടീസ് ലഭിച്ചതോടെ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അതേസമയം ഫ്‌ളാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കുമെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ അറിയിച്ചു.

സന്ദീപ് മേത്തയോട് വരുന്ന 17 ാംതിയതിയും സാനീ ഫ്രാന്‍സീസിനോട് 21ാം തിയതിയുമാണ് ഹാജരാവാന്‍ ക്രൈം ബ്രാഞ്ചിന്റെ നിര്‍ദേശം. വ്യാപകമായി കായല്‍ കൈയേറിയാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

നിര്‍മ്മാണ സമയത്തെ രേഖകളും ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. കൂടാതെ വിവാദ നിര്‍മാണത്തിന് അനുമതി നല്‍കിയ പഴയ പഞ്ചായത്ത് സെക്രട്ടറിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കും ഫ്‌ളാറ്റ് നിര്‍മാതാക്കളെ ചോദ്യം ചെയ്യുക.

Read more topics: paul raj not in crime branch
English summary
paul raj not in crime branch
topbanner

More News from this section

Subscribe by Email