Sunday October 20th, 2019 - 5:54:pm
topbanner

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ സംസ്ഥാനത്തിന് തീരാകളങ്കം : ഉമ്മൻ ചാണ്ടി

NewsDesk
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ സംസ്ഥാനത്തിന് തീരാകളങ്കം : ഉമ്മൻ ചാണ്ടി

ബക്കളം/കണ്ണൂർ: പ്രവാസി വ്യവസായി സാജന്‍ പാറയലിന്റെ മരണത്തിന് കാരണക്കാരായവരെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്നും സാജന്റെ ആത്മഹത്യ സംസ്ഥാനത്തിന് തീരാകളങ്കമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 pathayathra-inaugurated-oommen-chandy-bakkalam

ജനാധിപത്യം ജനനന്മക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയും വ്യവസായി സാജന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്യത്തിൽ ആന്തൂര്‍ നഗരസഭാ മേഖലയില്‍ നടത്തുന്ന രണ്ട് ദിവസത്തെ പദയാത്ര തളിപ്പറമ്പ ബക്കളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

satheesan pacheni padayathra bakkalam

സാജന്‍ ബക്കളത്ത് നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുതി നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാക്കെ നിര്‍മ്മാണത്തിലെ വീഴ്ച സംബന്ധിച്ചുള്ള ഒരു നിര്‍ദ്ദേശമടങ്ങുന്ന ഒരു കടലാസ് പോലും നഗരസഭ അധികാരികള്‍ നല്‍കിയിട്ടില്ല. സാധാരണ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള അപേക്ഷ കിട്ടിയാല്‍ ജനപ്രതിനിധികളും സെക്രട്ടറിയും ഉദ്യോഗസ്ഥരുമെല്ലാം വിശദമായി ചര്‍ച്ച ചെയ്യാറുണ്ട്.

അതിന് ശേഷം എന്തെല്ലാം മാറ്റം വേണമെന്ന് അപേക്ഷ നല്‍കിയവരോട് നിര്‍ദ്ദേശമടങ്ങുന്ന കത്ത് നല്‍കേണ്ടാതാണ് ഇതൊന്നും ഇല്ലാതെ വാക്കാല്‍ മാത്രമാണ് നിര്‍ദ്ദേശം നല്‍കിയതെന്നത് ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ചയാണ്. എന്നാല്‍ ഈ വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും ചെയര്‍പേഴ്‌സണെയും സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടിയും ഭരണകൂടവും ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തെറ്റ് തെറ്റായി കാണുവാനും വീഴ്ച വീഴ്ചയായി കാണാനും സര്‍ക്കാരും പാര്‍ട്ടിയും തയ്യാറാകണം. ഇല്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകും. വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്തിന് തന്നെ കളങ്കമാണ് ഈ കളങ്കം തീരണമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്നത് സര്‍ക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

pathayathra-inaugurated-oommen-chandy-bakkalam

സാജന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ പറഞ്ഞപ്പോള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടവര്‍ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് വിശദീകരണം നല്‍കിയത്.മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോള്‍ ബഹളം വെക്കുന്നവര്‍ക്ക് പശ്ചാത്തപിക്കേണ്ടിവരുമെന്നായിരുന്നു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണമുണ്ടായത്.

ആ ഭീഷണി സംഭവത്തെ എത്രമാത്രം മോശമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതാണ്. സാജന്‍ തന്റെ ജീവിതകാലം തൊഴിലെടുത്ത് കിട്ടിയ പണം കൊണ്ട് ബാങ്കിലിട്ട് അതിന്റെ പലിശകൊണ്ട് ജീവിക്കാനല്ല ശ്രമിച്ചത്. പകരം നല്ലൊരു വ്യവസായ സാമ്രാജ്യം തുടങ്ങുന്നതിന് വേണ്ടിയാണ് നിലകൊണ്ടത്. ആ നല്ല മനസ്സിനെ സി പി എമ്മുകാര്‍ നല്ല പിന്തുണ നല്‍കുന്നതിന് പകരം അദ്ദേഹത്തിന്റെ ജീവനെടുക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇത് കേരളത്തിനേറ്റ വലിയൊരു കളങ്കമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചടങ്ങില്‍ വെച്ച് ജാഥാലീഡറും ഡി സി സി പ്രസിഡന്റുമായ സതീശന്‍ പാച്ചേനിക്ക് ത്രിവര്‍ണ്ണ പതാക കൈമാറി പദയാത്ര ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു.

satheesan pacheni pdayathra bakkalam

യോഗത്തില്‍ സതീശന്‍ പാച്ചേനി അധ്യക്ഷതവഹിച്ചു. എം എല്‍ എ മാരായ കെ സി ജോസഫ്, അഡ്വ. സണ്ണിജോസഫ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ സുമാബാലകൃഷ്ണന്‍, വി എ നരായണന്‍, ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, പ്രൊഫ. എ ഡി മുസ്തഫ, രജിത്ത് നാറാത്ത്, ടി ജനാർദ്ദനൻ;പി.എം പ്രേംകുമാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നേതാക്കളായ സജീവ് മാറോളി, എം പി ഉണ്ണികൃഷ്ണന്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സോണി സെബാസ്റ്റ്യന്‍, വി.എൻ.ജയരാജ്, തോമസ് വെക്കത്താനം, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂർ, എൻ.പി.ശ്രീധരൻ, പി.ടി.മാത്യു.എം.പി.മുരളി, ഡോ. കെ വി ഫിലോമിന, രജനിരമാനന്ദ്, റിജിൽ മാക്കുറ്റി, ജോഷി കണ്ടത്തിൽ, സുരേഷ് ബാബു എളയാവൂർ, എം.കെ മോഹനൻ, രാജീവൻ എളയാവൂർ, അഡ്വ.രാജീവൻ കപ്പച്ചേരി, അഡ്വ. റഷീദ് കൗവ്വായി, പൊന്നമ്പേത്ത് ചന്ദ്രന്‍, മനോജ് കൂവേരി, ഇ ടി രാജീവന്‍, സി.ടി.ഗിരിജ, അജിത്ത് മാട്ടൂൽ, അഡ്വ.ബ്രിജേഷ് കുമാർ, കല്ലീങ്കല്‍ പത്മനാഭന്‍, , നൗഷാദ് ബ്ലാത്തൂർ, അഡ്വ. വി പി അബ്ദുള്‍ റഷീദ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
satheeshan pacheni pathayathra inaugurated oommen chandy at bakkalam
topbanner

More News from this section

Subscribe by Email