Wednesday December 1st, 2021 - 3:45:pm

സാജൻെറ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം : നഗരസഭാ അനുമതി ലഭിച്ച ശേഷം പാര്‍ഥാ കണ്‍വന്‍ഷന്‍ സെന്ററില്‍ ആദ്യ വിവാഹം നടന്നു

NewsDesk
സാജൻെറ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം : നഗരസഭാ അനുമതി ലഭിച്ച ശേഷം പാര്‍ഥാ കണ്‍വന്‍ഷന്‍ സെന്ററില്‍ ആദ്യ വിവാഹം നടന്നു

കണ്ണൂർ: ആത്മഹത്യ ചെയ്ത ആന്തൂരിലെ പ്രവാസി വ്യവസായി സാജൻെറ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം. കൺവെൻഷൻ സെൻററിന് നഗരസഭ അനുമതി ലഭിച്ചതിന് ശേഷമുളള ആദ്യ വിവാഹം ഞാറാഴ്ച നടന്നു. സാജൻെറ ഭാര്യയുടെ ബന്ധുവിൻെറ വിവാഹമാണ് പാർത്ഥയിൽ വച്ച് ആദ്യമായി നടന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മേഘ , ആഷിഷ് എന്നിവരുടെ വിവാഹത്തൊടെ 15 വിവാഹ പരിപാടികൾ ഇതിനൊടകം ബുക്ക് ചെയ്തതായി പാർഥാ കൺവെൻഷൻ സെൻററുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കൺവെൻഷൻ സെൻററിന് ആന്തൂർ നഗരസഭയിൽ നിന്നും അനുമതി ലഭിക്കാതതിൽ മനംനൊന്താണ് സാജൻ ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. partha convention centre bakkalam marriage.jpg

വിവാദങ്ങൾ മുറുകിയതോടെ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടികൾ വേഗത്തിലാക്കി ഉപാധികളോടെ ജൂലൈ 9നാണ് കൺവെൻഷൻ സെൻററിന് പ്രവർത്തനാനുമതി നൽകിയത്. സാജൻെറ ഏറെ കാലത്തെ സ്വപ്നം സാക്ഷാൽകരിച്ചതിൻെറ ആശ്വാസത്തിലാണ് സാജൻെറ കുടുംബം.

 partha_covenstion

English summary
partha convention centre bakkalam
topbanner

More News from this section

Subscribe by Email