Monday September 16th, 2019 - 6:17:am
topbanner
Breaking News
jeevanam

അവന് മരണശിക്ഷ ലഭിച്ചാലും മതിയാകില്ല : പരിയാരം ഏമ്പേറ്റിലെ റിന്‍സി റോബർട്ട്

NewsDesk
അവന് മരണശിക്ഷ ലഭിച്ചാലും മതിയാകില്ല : പരിയാരം ഏമ്പേറ്റിലെ റിന്‍സി  റോബർട്ട്

കണ്ണൂർ/ പരിയാരം: വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ പ്രതിയെ 12 വർഷം കഠിന തടവിനും പത്ത് ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തന്റെയും മകന്റെയും ഭാവി തകര്‍ത്ത പ്രതി ജയിംസ് ആന്റണിക്ക് മരണശിക്ഷ തന്നെ ലഭിച്ചാല്‍ പോലും കുറവാണെന്ന് ആസിഡ് ആക്രമത്തില്‍ പരിക്കേറ്റ് ഒരു കണ്ണ് നഷ്ടപ്പെടുകയും മുഖം വികൃതമാവുകയും ചെയ്ത ഏമ്പേറ്റിലെ മഠത്തില്‍ വീട്ടില്‍ റിന്‍സി റോബര്‍ട്ട് പറയുന്നു.

അയാള്‍ക്കുള്ള ശിക്ഷ കുറഞ്ഞു പോയെന്ന് അവര്‍ പറഞ്ഞു. കേസിലെ പ്രതി ജയിംസ് ആന്റണിയെ 12 വര്‍ഷം തടവിനും 10 ലക്ഷം രൂപ പിഴയടക്കാനും വിധിച്ച തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചതായ വാര്‍ത്തയോട് കേരള ഓൺലൈൻ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു റിന്‍സി റോബർട്ട്.

2015 ഡിസംബര്‍ 24 ലെ ക്രിസ്മസ് രാത്രി റിന്‍സിക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. പിതാവ് റോബര്‍ട്ടിനോടും മകന്‍ അഭിഷേകിനോടുമൊപ്പം ഏമ്പേറ്റ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലേക്ക് പോകുന്നതിനിടെ രാത്രി പന്ത്രണ്ടോടെയാണ് സാന്താക്ലോസിന്റെ വേഷമണിഞ്ഞെത്തിയ പ്രതി പിലാത്തറയിലെ ആദം വീട്ടില്‍ ജയിംസ് ആന്റണി റിന്‍സിയുടെയും മകന്റെയും മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.

pariyaram-embett-acid-attack-Rincy-Robert-respond

അഞ്ച് മാസത്തിലേറെ കാലം മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും റിന്‍സിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തിപൂര്‍ണമായി നഷ്ടപ്പെട്ടു. മുഖത്തിന്റെ 90 ശതമാനം ഭാഗവും ആസിഡ് വീണു കരിഞ്ഞ് വികൃതമാക്കുകയും ചെയ്തിരുന്നു.

നേരത്തെ പിലാത്തറയിലെ ഒരു ഷോപ്പില്‍ ജോലിക്ക് പോയിരുന്ന റിന്‍സി സംഭവത്തിന് ശേഷം പുറത്തേക്ക് പോകാറില്ല. മകന്‍ അഭിഷേകിന്റെ ശരീരത്തിലും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റതിന്റെ പാടുകളുണ്ട്.

അന്നത്തെ പരിയാരം എസ് ഐ ടി.വി.ബിജു പ്രകാശിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തിനകം തന്നെ പ്രതിയെ പിടികൂടിയത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായിട്ടാണ് ഭാര്യയും മക്കളുമുള്ള പ്രതി ജയിംസ് ആന്റണി റിന്‍സിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചത്.

Read more topics: kannur, pariyaram, acid attack,
English summary
pariyaram embett acid attack Rincy Robert respond
topbanner

More News from this section

Subscribe by Email