Friday February 21st, 2020 - 6:01:am
topbanner

പരിയാരത്തെ റിന്‍സിയുടെ ജീവിതം തളിര്‍ക്കുന്നു: കടപ്പാട് മന്ത്രി ശൈലജടീച്ചറോട്: 2015 ലെ ക്രിസ്തുമസ് രാത്രി എന്നും വേദനിക്കുന്ന ഓർമ്മ....

NewsDesk
പരിയാരത്തെ റിന്‍സിയുടെ ജീവിതം തളിര്‍ക്കുന്നു: കടപ്പാട് മന്ത്രി ശൈലജടീച്ചറോട്: 2015 ലെ ക്രിസ്തുമസ് രാത്രി എന്നും വേദനിക്കുന്ന ഓർമ്മ....

കണ്ണൂർ/ പരിയാരം: പരിയാരം: ആസിഡ് ആക്രമത്തിനിരയായി ജീവിതം തന്നെ നഷ്ടമായ റിന്‍സിക്ക് ഒടുവില്‍ സര്‍ക്കാറിന്റെ സാന്ത്വനം. 2015 ലെ ക്രിസ്തുമസ് രാത്രിയില്‍ കാമുകന്റെ ആസിഡ് ആക്രമത്തില്‍ മുഖം വികൃതമായ ഏമ്പേറ്രിലെ മഠത്തില്‍ വീട്ടില്‍ റിന്‍സി റോബര്‍ട്ടിന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ നേഴ്സിങ്ങ് കോളജില്‍ അറ്റന്‍ഡറായി നിയമനം ലഭിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആസിഡ് വീണ് പരിക്കേറ്റ് ഒരു കണ്ണ് നഷ്ടപ്പെടുകയും മുഖം വികൃതമാവുകയും ചെയ്ത റിന്‍സിക്ക് നേരത്തെ ക്ലീനിംഗ് വിഭാഗത്തില്‍ ജോലി നല്‍കിയിരുന്നുവെങ്കിലും അണുബാധ കാരണം ജോലി തുടരാന്‍ സാധിച്ചിരുന്നില്ല.

മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.സുദീപ് മുന്‍കൈയെടുത്ത് റിന്‍സിയുടെ ദുരിതാവസ്ഥ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് റിന്‍സിക്ക് നഴ്സിങ്ങ് കോളജില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍
തലത്തില്‍ തീരുമാനിച്ചത്.

kannur pariyaram acid attack,

2015 ഡിസംബര്‍ 24 ലെ ക്രിസ്മസ് രാത്രി റിന്‍സിക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. പിതാവ് റോബര്‍ട്ടിനോടും മകന്‍ അഭിഷേകിനോടുമൊപ്പം ഏമ്പേറ്റ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലേക്ക് പോകുന്നതിനിടെ രാത്രി പന്ത്രണ്ടോടെയാണ് സാന്താക്ലോസിന്റെ വേഷമണിഞ്ഞെത്തിയ പ്രതി പിലാത്തറയിലെ ആദം വീട്ടില്‍ ജയിംസ് ആന്റണി റിന്‍സിയുടെയും മകന്റെയും മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.

അഞ്ച് മാസത്തിലേറെ കാലം മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും റിന്‍സിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തിപൂര്‍ണമായി നഷ്ടപ്പെട്ടു. മുഖത്തിന്റെ 90 ശതമാനം ഭാഗവും ആസിഡ് വീണു കരിഞ്ഞ് വികൃതമാക്കുകയും ചെയ്തിരുന്നു.

നേരത്തെ പിലാത്തറയിലെ ഒരു ഷോപ്പില്‍ ജോലിക്ക് പോയിരുന്ന റിന്‍സി സംഭവത്തിന് ശേഷം പുറത്തേക്ക് പോകാറില്ല. മകന്‍ അഭിഷേകിന്റെ ശരീരത്തിലും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റതിന്റെ പാടുകളുണ്ട്.

അന്നത്തെ പരിയാരം എസ് ഐ ടി.വി.ബിജു പ്രകാശിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തിനകം തന്നെ പ്രതിയെ പിടികൂടിയത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായിട്ടാണ് ഭാര്യയും മക്കളുമുള്ള പ്രതി ജയിംസ് ആന്റണി റിന്‍സിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചത്.

ഈ കേസില്‍ പ്രതി ജയിംസ് ആന്റണി ഇപ്പോള്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇന്ന് മെഡിക്കല്‍ കോളജിലെത്തുന്ന മന്ത്രി കെ.കെ.ശൈലജയെ നേരില്‍ കണ്ട് റിന്‍സി തന്റെ നിയമനത്തിന് നന്ദിയറിയിക്കും.

Read more topics: kannur, pariyaram, acid attack,
English summary
pariyaram embett acid attack Rincy Robert
topbanner

More News from this section

Subscribe by Email