Thursday January 28th, 2021 - 7:44:pm

ദയാവധം വേണ്ട; വിദഗ്ധ ചികിത്സ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍, അഞ്ച് വയസുകാരനെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും

Jikku Joseph
ദയാവധം വേണ്ട; വിദഗ്ധ ചികിത്സ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍, അഞ്ച് വയസുകാരനെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും

ന്യൂഡല്‍ഹി: ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ശരീരം തളര്‍ന്നുപോയ അഞ്ച് വയസുകാരനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പരിശോധന നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിന് എയിംസില്‍ ചികിത്സ നടത്താനുള്ള വഴിയൊരുങ്ങിയത്. കുഞ്ഞിനെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

ചികിത്സാ പിഴവിലൂടെ വൈകല്യം സംഭവിച്ച അഞ്ച് വയസ്സുകാരന് ദയാവധം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം തള്ളി കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായി എംയിസില്‍ ഡോക്ടര്‍മാരുടെ സംഘം രൂപീകിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കുഞ്ഞിനെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

എയിംസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കേരള ഹൗസിലെത്തികുട്ടിയെ പരിശോധിച്ചു. ഡാനി സ്റ്റെനോ എന്ന 5 വയസ്സുകാരന്റെ ദുരവസ്ഥ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എയിംസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ പ്രാഥമിക പരിശോധന നടത്തി തിങ്കളാഴ്ച കുഞ്ഞുമായി എയിംസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു.

ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച 5 വയസ്സുകാരന് ദയാവധം നല്‍കണമെന്ന ആവശ്യവുമായി തൃശൂരില്‍ നിന്നുള്ള തമിഴ് കുടുംബം ഡല്‍ഹിയില്‍ എത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയ കുടുംബത്തെ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയാണ് ചെയ്തത്.

ഡാനി സ്റ്റെനോ എന്ന ഈ അഞ്ചുവയസ്സുകാരന് കാഴ്ചയില്ല, സംസാര ശേഷിയില്ല, മറ്റുകുട്ടികളെ പോലെ നടക്കാനോ ഓടാനോ പറ്റില്ല, എന്തിന് ഒന്നു നിവര്‍ന്നിരിക്കാന് പോലും ആകില്ല. എന്നാല്‍ എല്ലാം ശബ്ദവും കേള്‍ക്കാന്‍ പറ്റും. ഓരോ ശബ്ദം കേള്‍ക്കുമ്‌ബോള്‍ അവന്‍ അസ്വസ്ഥനാകും. പേടിച്ച് കരയും. പ്രസവ സമയത്ത് ആശുപത്രിയിലെ ചികിത്സാപിഴവാണ് ഇതിന് കാരണമെന്ന് തൃശൂരിലെ ഒല്ലുരില് നിന്ന് ഡല്‍ഹിയിലേക്ക് എത്തിയ ഡാനി സ്റ്റെനോയുടെ അച്ഛന്‍ ഡെന്നീസും അമ്മ മേരിയും പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറവാണെന്ന് ആശുപത്രി ലാബ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. അവര്‍ ചികിത്സിച്ചില്ല. മറ്റു വിവരങ്ങള്‍ മറച്ചുവച്ചു. അഞ്ചു വര്‍ഷമായി കുഞ്ഞിനെ കാണിക്കാത്ത ഡോക്ടര്‍മാരില്ല. ആറു ലക്ഷത്തോളം രൂപ ചെലവായി. സുഖപ്പെടില്ലെന്നാണ് തിരുവനന്തപുരം ശ്രീചിത്തിര അടക്കമുള്ള ആശുപത്രിയില്‍ നിന്ന് പറഞ്ഞത്.

ഇതോടെയാണ് മകനെ ദയാവധത്തിന് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെത്തിയത്. ഒന്നുകില്‍ മകന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുക, അല്ലെങ്കില്‍ ദയാവധം നടത്താന്‍ സഹായിക്കുക എന്നതാണ് ദന്പതികളുടെ ആവശ്യം. സംഭവം വാര്‍ത്തയായതോടെ രാഷ്ട്രീയ നേതാക്കള്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനേയും മാതാപിതാക്കളേയും കേരളഹൗസിലേക്ക് മാറ്റുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
parents trying to get euthanasia permission 5 year old will admit today in hospital
topbanner

More News from this section

Subscribe by Email