Thursday January 28th, 2021 - 8:18:pm

ദയാവധം വേണ്ട; വിദഗ്ധ ചികിത്സ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍

Jikku Joseph
ദയാവധം വേണ്ട; വിദഗ്ധ ചികിത്സ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ചികിത്സാ പിഴവിലൂടെ വൈകല്യം സംഭവിച്ച അഞ്ച് വയസ്സുകാരന് ദയാവധം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം തള്ളി കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി എംയിസില്‍ ഡോക്ടര്‍മാരുടെ സംഘം രൂപീകിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

എയിംസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കേരള ഹൗസിലെത്തികുട്ടിയെ പരിശോധിച്ചു. ഡാനി സ്റ്റെനോ എന്ന 5 വയസ്സുകാരന്റെ ദുരവസ്ഥ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എയിംസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ പ്രാഥമിക പരിശോധന നടത്തി തിങ്കളാഴ്ച കുഞ്ഞുമായി എയിംസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു.

ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച 5 വയസ്സുകാരന് ദയാവധം നല്‍കണമെന്ന ആവശ്യവുമായി തൃശൂരില്‍ നിന്നുള്ള തമിഴ് കുടുംബം ഡല്‍ഹിയില്‍ എത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയ കുടുംബത്തെ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയാണ് ചെയ്തത്.

ഡാനി സ്റ്റെനോ എന്ന ഈ അഞ്ചുവയസ്സുകാരന് കാഴ്ചയില്ല, സംസാര ശേഷിയില്ല, മറ്റുകുട്ടികളെ പോലെ നടക്കാനോ ഓടാനോ പറ്റില്ല, എന്തിന് ഒന്നു നിവര്‍ന്നിരിക്കാന് പോലും ആകില്ല. എന്നാല്‍ എല്ലാം ശബ്ദവും കേള്‍ക്കാന്‍ പറ്റും. ഓരോ ശബ്ദം കേള്‍ക്കുമ്‌ബോള്‍ അവന്‍ അസ്വസ്ഥനാകും. പേടിച്ച് കരയും. പ്രസവ സമയത്ത് ആശുപത്രിയിലെ ചികിത്സാപിഴവാണ് ഇതിന് കാരണമെന്ന് തൃശൂരിലെ ഒല്ലുരില് നിന്ന് ഡല്‍ഹിയിലേക്ക് എത്തിയ ഡാനി സ്റ്റെനോയുടെ അച്ഛന്‍ ഡെന്നീസും അമ്മ മേരിയും പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
parents trying to get euthanasia permission 5 year old
topbanner

More News from this section

Subscribe by Email