എറണാകുളം ; വടക്കന്‍ പറവൂരില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ രക്ഷിതാക്കള്‍ പത്തുവര്‍ഷം വീട്ടില്‍ പൂട്ടിയിട്ട കുട്ടികളെ സ്കൂളില്‍ അയയ്ക്കും. കുട്ടികള്‍ക്ക് ദിവ്യ ശക്തിയുണ്ടെന്ന് വിശ്വസിച്ചാണ് അവരെ പൂട്ടിയിട്ടത്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ മുന്നില്‍ വെള്ളിയാഴ്ച ഹാജരാക്കി. കുട്ടികളും അമ്മയും ഇനി ചൈല്‍ഡ് ഹോമില്‍ നില്ക്കും. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കുട്ടികള്‍ ഉടന്‍ തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ള ക്യാമ്പസില്‍ പഠനമാരംഭിക്കും. കൗണ്‍സിലിങ്ങും മറ്റും നല്കിയ ശേഷം വിദഗ്ധോപദേശം ആരാഞ്ഞ ശേഷം കുട്ടികള്‍ വീട്ടില്‍ നിന്ന് പഠനം തുടരണോ വേണ്ടയോ എന്നാലോചിക്കും. സ്കൂളില്‍ അയയ്ക്കാന്‍ അമ്മ തയ്യാറാണ്. ആധാര്‍ അടക്കം കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കിയ ശേഷം അഡ്മിഷന് കിട്ടുന്നത് അനുസരിച്ച് ഇവരെ സ്കൂളില്‍ വിടും. അതുവരെ താല്‍ക്കാലികമായി ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിന്റെ കീഴിലുള്ള സ്കൂളില്‍ പഠിക്കും.
കുട്ടികള്‍ക്ക് സാമൂഹിക ബന്ധങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. എങ്കിലും ഇതു സംബന്ധിച്ച വിശദമായ പരിശോധന നടത്തും. കുട്ടികളുടെ പിതാവ് ശിശുക്ഷേമ സമിതിക്കു മുന്നില്‍ ഹാജരായില്ല. ഹാജരാകാന്‍ അദ്ദേഹത്തോടും നിര്‍ദ്ദേശിച്ചിട്ടുണ്ട് .