Sunday April 5th, 2020 - 2:03:am
topbanner

ബി ജെ പി ഇന്ത്യയെ ഹൈന്ദവരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു : പന്ന്യന്‍ രവീന്ദ്രന്‍

Anusha Aroli
ബി ജെ പി ഇന്ത്യയെ ഹൈന്ദവരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു : പന്ന്യന്‍ രവീന്ദ്രന്‍

മലപ്പുറം : ഹിന്ദുവിന്റെ പേരുപറഞ്ഞ് ഇന്ത്യയിലെ മൊത്തം ഹിന്ദുക്കളെ ബിജെപി അപമാനിക്കുകയാണെന്ന് സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ മലപ്പുറം മണ്ഡലം ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മതനിരപേക്ഷ ഭരണഘടനയുള്ള ഒരു രാജ്യത്ത് മതന്യൂനപക്ഷത്തോട് വിവേചനം കാണിക്കുന്നത് കടുത്ത അനീതിയാണ്. പൗരത്വാവകാശ ഭേദഗതി ബില്‍ സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തിന്റെ പിന്തുടര്‍ച്ചയാണ്. അത് ഭീതിപ്പെടുത്തുന്നതും അപകടകരവുമാണ്.

എല്ലാ മതങ്ങളെയും ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മതേതരത്വമാണ് ഭാരത ദേശീയതയുടെ സത്ത. അത് ബഹുസ്വരതയാണ്. സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന ഏക സ്വര ദേശീയതയാണ്. അത് ഏകാധിപത്യത്തിലേക്കും മതമൗലിക വാദത്തിലേക്കും ഫാസിസത്തിലേക്കുമുള്ള നീക്കമാണ്.

യോഗത്തില്‍ എം കെ പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി. കെ.കൃഷ്്ണദാസ് സംസാരിച്ചു. മണ്ഡലം സെക്രട്ടറി സി എച്ച് നൗഷാദ് സ്വാഗതവും ഷംസു കാട്ടുങ്ങല്‍ നന്ദിയും പറഞ്ഞു.

Read more topics: malappuram, pannyan raveendran
English summary
pannyan raveendran against BJP
topbanner

More News from this section

Subscribe by Email