Tuesday September 29th, 2020 - 8:28:pm

വാളയാറില്‍ 3500 കിലോ പഴകിയ മത്സ്യം പിടിച്ചു

Anusha Aroli
വാളയാറില്‍ 3500 കിലോ പഴകിയ മത്സ്യം പിടിച്ചു

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ 3500 കിലോ പഴകിയ മത്സ്യം പിടികൂടി. ഒഡീഷയില്‍ നിന്ന് ചാവക്കാട് എത്തിക്കാനുള്ള മീനാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ചാവക്കാടുള്ള ഏജന്‍സിക്ക് വേണ്ടിയാണ് ഒഡീഷയില്‍ നിന്ന് മീന്‍ എത്തിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ദിവസേനെ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ പരിശോധന തുടരുകയാണ്. എന്നാല്‍ ലോക്ക്ഡൗണിനിടെ ഇത്രയും അധികം പഴകിയ മീന്‍ പിടിച്ചെടുക്കുന്നത് ഇതാദ്യമാണ്. പിടിച്ചെടുത്ത മത്സ്യം ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചമൂടി.

അതേസമയം ചാവക്കാടെ ഏജന്‍സിയെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. ആഴ്ചകള്‍ക്ക് മുന്‍പെ കയറ്റിയ മൂന്നരടണ്‍ മത്സ്യവുമായി ഇന്നലെയാണ് ഒഡീഷയില്‍ നിന്നും ലോറി യാത്രതിരിച്ചത്.

English summary
palakkad stale fish seized in walayar
topbanner

More News from this section

Subscribe by Email