Saturday September 19th, 2020 - 9:12:am

മലമ്പുഴ അണക്കെട്ട് പ്രദേശത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു

Anusha Aroli
മലമ്പുഴ അണക്കെട്ട് പ്രദേശത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു

പാലക്കാട്: മലമ്പുഴ അണക്കെട്ട് പ്രദേശത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു. മലമ്പുഴയില്‍ രേഖപ്പെടുത്തിയ 38.2 ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയില്‍ ഇന്നലത്തെ ഉയര്‍ന്ന താപനില. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ 38 ഡിഗ്രിയാണ് കൂടിയ താപനില.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബുധനാഴ്ച ഇത് 40 ഡിഗ്രിയായിരുന്നു. മലമ്പുഴയില്‍ ഇന്നലെ കുറഞ്ഞ ചൂട് 27.3 ഡിഗ്രിയും ആര്‍ദ്രത 48 ശതമാനവും രേഖപ്പെടുത്തി. മുണ്ടൂരില്‍ 24 ഡിഗ്രിയാണ് കുറഞ്ഞ ചൂട്. ആര്‍ദ്രത 53 ശതമാനം. ബുധനാഴ്ച 39 ഡിഗ്രിയായിരുന്നു മലമ്പുഴയിലെ കൂടിയ ചൂട്.

അതേസമയം ഭാരതപ്പുഴയിലെ വിവിധ തടയണകള്‍ നിറക്കാന്‍ ഇന്ന് രാവിലെ മുതല്‍ മലമ്പുഴ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിടും. മലമ്പുഴ, മുക്കൈപ്പുഴ, കല്‍പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ജലസേചന വകുപ്പ് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.

English summary
palakkad malambuzha dam area heat steadily increasing
topbanner

More News from this section

Subscribe by Email