Sunday July 12th, 2020 - 3:14:am

കെ മുരളീധരന് പിന്നാലെ വി കെ പ്രശാന്തിന് എതിരെ വിമര്‍ശനവുമായി പദ്മജ വേണുഗോപാലും; ആദ്യ പ്രളയത്തിൽ മേയർ എവിടെയായിരുന്നു? ജനങ്ങൾ നൽകിയ സാധനങ്ങൾ കയറ്റി അയക്കാൻ മേയർ ബ്രോയുടെ ആവശ്യമില്ല

RA
കെ മുരളീധരന് പിന്നാലെ വി കെ പ്രശാന്തിന് എതിരെ വിമര്‍ശനവുമായി പദ്മജ വേണുഗോപാലും; ആദ്യ പ്രളയത്തിൽ മേയർ എവിടെയായിരുന്നു? ജനങ്ങൾ നൽകിയ സാധനങ്ങൾ കയറ്റി അയക്കാൻ മേയർ ബ്രോയുടെ ആവശ്യമില്ല

തിരുവനന്തപുരം: കെ മുരളീധരന് പിന്നാലെ വി കെ പ്രശാന്തിന് എതിരെ വിമര്‍ശനവുമായി പദ്മജവേണുഗോപാലും. ആദ്യ പ്രളയത്തിൽ മേയർ എവിടെയായിരുന്നു? ജനങ്ങൾ നൽകിയ സാധങ്ങൾ കയറ്റി അയക്കാൻ മേയർ ബ്രോയുടെ ആവശ്യമില്ലെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രളയ ബാധിതര്‍ക്കായി ജനങ്ങള്‍ കൈയയച്ച് നല്കിയ സഹായം കയറ്റിയയച്ചതാണോ പ്രശാന്തിന്‍റെ പ്രവര്‍ത്തന മികവെന്ന് മുരളീധരന്‍ നേരത്തെ പരിഹസിച്ചിരുന്നു. ഈ പ്രളയകാലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനത നടത്തിയ സഹായ ശേഖരണം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇത് മുന്‍ നിര്‍ത്തിയുള്ള എല്‍ഡിഎഫ് പ്രചാരണങ്ങള്‍ക്കെതിരെയായിരുന്നു മുരളീധരന്‍റെ പരിഹാസം.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണത്തിൽ ഒരു കുറവും ഇല്ല. കെ മോഹൻകുമാർ ശുദ്ധ ഹൃദയനായത് കൊണ്ടാണ് പരാതി പറഞ്ഞത്. അച്ഛനോടുള്ള സ്നേഹം കൊണ്ടാണ് തന്‍റെ പേര് തിരുവനന്തപുരത്തു ഉയർന്നതെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു.

Read more topics: padmaja ,critized, mayor bro
English summary
padmaja critized mayor bro
topbanner

More News from this section

Subscribe by Email