Tuesday March 31st, 2020 - 8:53:pm
topbanner

'കെഎഎസ് പരീക്ഷയില്‍ ആറ് ചോദ്യങ്ങള്‍ പാകിസ്ഥാന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പരീക്ഷയില്‍ നിന്ന്'; ഗുരുതര ആരോപണവുമായി പി ടി തോമസ്

JB
 'കെഎഎസ് പരീക്ഷയില്‍ ആറ് ചോദ്യങ്ങള്‍ പാകിസ്ഥാന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പരീക്ഷയില്‍ നിന്ന്'; ഗുരുതര ആരോപണവുമായി പി ടി തോമസ്

കൊച്ചി: കെഎഎസ് പരീക്ഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി പി ടി തോമസ് എംഎല്‍എ. പാകിസ്ഥാന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പരീക്ഷയിലെ ആറ് ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയെന്നാണ് ആരോപണം. സമഗ്രമായ അന്വേഷണം വേണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2001ലും 2014ലുമായി പാകിസ്ഥാനില്‍ നടന്ന പരീക്ഷയിലേതാണ് ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ അതേപടി കോപ്പിയടിച്ചെന്നാണ് ആരോപണം. കെഎഎസ് പരീക്ഷയുടെ 63ാമത്തെ ചോദ്യം 2001ല്‍ നടന്ന പാകിസ്ഥാന്‍ പരീക്ഷയിലെ ആറാമത്തെ ചോദ്യമായിരുന്നു. കെഎഎസിലെ 64ാം ചോദ്യം പാകിസ്ഥാന്‍ പരീക്ഷയിലെ 13ാം ചോദ്യമായിരുന്നു. 66ാം ചോദ്യം 17ാം ചോദ്യമായി വന്നതാണ്. കെഎഎസിലെ 67 ചോദ്യം പാകിസ്ഥാനിലെ പരീക്ഷയിലെ 19ാം ചോദ്യമായി വന്നു. 69ാം ചോദ്യം 20ാം ചോദ്യമായി വന്നു. 70ാം ചോദ്യം 2014ലെ പാകിസ്ഥാന്‍ പരീക്ഷയിലെ ചോദ്യമാണ്.

ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് എംഎല്‍എ ആവശ്യപ്പെടുന്നത്. പാകിസ്ഥാന്‍ തീവ്രവാദികള്‍ വല്ലതുംപരീക്ഷാ നടത്തിപ്പില്‍ നുഴഞ്ഞുകയറിയോ എന്നും പരിശോധിക്കണം. കുത്തോ കോമയോ മാറ്റമില്ലാതെയാണ് ചോദ്യം പകര്‍ത്തിയിരിക്കുന്നതെന്നും പി ടി തോമസ് ആരോപിച്ചു.

ഫെബ്രുവരി 22ന് നടന്ന കെഎഎസ് പരീക്ഷയില്‍ മൂന്നര ലക്ഷത്തോളം പേരാണ് 1535 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞാണ് നിയമനം നല്‍കുക. ജൂണ്‍ മാസത്തോടെ മെയിന്‍ പരീക്ഷ നടക്കും. മെയിന്‍ പരീക്ഷയുടെ 300 മാര്‍ക്കും അഭിമുഖത്തിന്റെ 50 മാര്‍ക്കും അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പുറത്തിറക്കുക. നവംബര്‍ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ്സി ഉദ്ദേശിക്കുന്നത്.

 

Read more topics: p t thomas, kas exam,
English summary
p t thomas against kas exam
topbanner

More News from this section

Subscribe by Email