Sunday February 23rd, 2020 - 1:19:pm
topbanner

സംസ്ഥനത്ത് മാവോയിസ്റ്റ് -ഇസ് ലാമിക് തീവ്രവാദ കൂട്ടുകെട്ടുണ്ടെന്ന് ആവർത്തിച്ച് പി.ജയരാജൻ

Anusha Aroli
സംസ്ഥനത്ത് മാവോയിസ്റ്റ് -ഇസ് ലാമിക് തീവ്രവാദ കൂട്ടുകെട്ടുണ്ടെന്ന് ആവർത്തിച്ച് പി.ജയരാജൻ

കണ്ണൂർ: സംസ്ഥനത്ത് മാവോയിസ്റ്റ്‌ - ഇസ് ലാമിക് തീവ്രവാദികളുടെ കൂട്ടുകെട്ടുണ്ടെന്ന് വീണ്ടും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ'ഡോ സുകുമാര്‍ അഴീക്കോടിനെ അനുസ്മരിച്ചു കൊണ്ട് കണ്ണൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാഠ്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യ സംഘം എന്നിവരുടെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.. മാവോയിസ്റ്റ് ഇസ്ലാമിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ പൊതു മണ്ഡലത്തില്‍ ഇടപെടാന്‍ തുടങ്ങുന്നത് ഗൗരവത്തോടെ കാണണമെന്നും  ജയരാജന്‍ പറഞ്ഞു.

അമേരിക്കന്‍ സാമ്രാജ്വത്തെ അനുകൂലിച്ച് മുന്നേറിയവരാണ് ഇസ്ളാമിസ്റ്റുകള്‍. സാമാജ്യത്വം ഇസ്ലാമിസ്റ്റ് തീവ്രവാദത്തെ വളര്‍ത്തി ഇടതുപക്ഷ പ്രസ്ഥാനത്തെ തളര്‍ത്താന്‍ ശ്രമിക്കുകയാണ്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വഴി തെറ്റിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും ജയരാജന്‍ കൂട്ടിചേര്‍ത്തു. ഇത്തരം ശക്തികള്‍ക്കെതിരായ ആശ്രയപ്രചാരണമാണ് മഹാനായ സുകുമാര്‍ അഴീക്കോടിന് നല്‍കുന്ന ആദരാജ്ഞലി എന്നും ജയരാജന്‍ പറഞ്ഞു.
   
ഭരണഘടനþപൗരത്വംþമതം എന്ന വിഷയത്തില്‍ കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയരക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തി. പാഠ്യം പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എം വി ജയരാജന്‍ സംസാരിച്ചു. എന്‍ ചന്ദ്രന്‍, എന്‍ സുകന്യ, കാവുമ്പായി നാരായണന്‍, പി കെ ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു. എം കെ മനോഹരന്‍ സ്വാഗതവും വി എം പവിത്രന്‍ നന്ദിയും പറഞ്ഞു.  

English summary
p jayarajan about maoist islamic terrorist in kerala
topbanner

More News from this section

Subscribe by Email