Thursday August 13th, 2020 - 11:26:pm

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിച്ചത് 40% വരുന്ന മുസ്ലീങ്ങളുടെ വോട്ട് കൊണ്ട്; അമേഠിയില്‍ തോറ്റ കോണ്‍ഗ്രസ് അധ്യക്ഷനെ രക്ഷിച്ചത് മുസ്ലീങ്ങളെന്ന് ഒവൈസി

suji
 വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിച്ചത് 40% വരുന്ന മുസ്ലീങ്ങളുടെ വോട്ട് കൊണ്ട്; അമേഠിയില്‍ തോറ്റ കോണ്‍ഗ്രസ് അധ്യക്ഷനെ രക്ഷിച്ചത് മുസ്ലീങ്ങളെന്ന് ഒവൈസി

കുടുംബ മണ്ഡലമായി കൈയാളിയിരുന്ന അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട തോല്‍വി കോണ്‍ഗ്രസിന് ഏറ്റ കനത്ത ആഘാതമായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയാണ് കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയത്. വയനാട്ടില്‍ രാഹുലിനെ വിജയിപ്പിച്ചത് അവിടുത്തെ 40% വരുന്ന മുസ്ലീങ്ങളാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഓള്‍ ഇന്ത്യ മജ്‌ലിസ്ഇത്തെഹാദുള്‍ മുസ്ലീമിന്‍ പ്രസിഡന്റ് അസാസുദ്ദീന്‍ ഒവൈസി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'കോണ്‍ഗ്രസ് നേതാവ് അമേഠിയില്‍ തോറ്റെങ്കിലും വയനാട്ടില്‍ വിജയിച്ചു. അവിടുത്തെ 40% മുസ്ലീം ജനസംഖ്യയല്ലേ ആ വിജയം നല്‍കിയത്', ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ഒവൈസി ചോദിച്ചു. രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ഒവൈസി സമുദായത്തിന് മറ്റുള്ളവരുടെ ദയയില്‍ നിലനില്‍ക്കാന്‍ താല്‍പര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ കോണ്‍ഗ്രസും മറ്റ് മതേതര പാര്‍ട്ടികളും ഉപേക്ഷിക്കേണ്ടെന്നും ഒവൈസി അണികളോട് പറഞ്ഞു. പക്ഷെ അവര്‍ക്കൊന്നും ശക്തിയില്ലെന്നും അധ്വാനിക്കുന്നില്ലെന്നും ഒവൈസി ചൂണ്ടിക്കാണിച്ചു. 'എവിടെയാണ് ബിജെപി തോറ്റത്? പഞ്ചാബില്‍ സിഖുകാരാണുള്ളത്. ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ബിജെപി തോറ്റെങ്കില്‍ അത് പ്രാദേശിക പാര്‍ട്ടികള്‍ കാരണമാണ്, അല്ലാതെ കോണ്‍ഗ്രസ് ഉള്ളത് കൊണ്ടല്ല', ഒവൈസി പ്രസ്താവിച്ചു.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടാണ് രാഹുല്‍ ഗാന്ധി തോറ്റത്. വയനാട്ടില്‍ 4,31,063 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു.

 

Read more topics: owaisy, rahul failure
English summary
owaisy about rahul failure
topbanner

More News from this section

Subscribe by Email