Tuesday October 15th, 2019 - 7:17:am
topbanner

'ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ട്': നാടന്‍ വേഷത്തില്‍ മധ്യകേരളത്തില്‍ മാല പിടിച്ചുപറി: 200ഓളം കേസുകളിലെ പ്രതികളായ കോട്ടയം സ്വദേശികള്‍ പിടിയില്‍

NewsDesk
'ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ട്': നാടന്‍ വേഷത്തില്‍ മധ്യകേരളത്തില്‍ മാല പിടിച്ചുപറി: 200ഓളം കേസുകളിലെ  പ്രതികളായ കോട്ടയം സ്വദേശികള്‍ പിടിയില്‍

ആലപ്പുഴ: നാടന്‍വേഷത്തില്‍ ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന മൂന്നുപേര്‍ അറസ്റ്റില്‍. ആറ് ജില്ലകളിലായി 200 ഓളം കേസുകളുള്ള പ്രതികള്‍ മൂന്ന് വര്‍ഷം കൊണ്ട് അപഹരിച്ചത് ഒരു കിലോയിലധികം സ്വര്‍ണം. കോട്ടയം പൂഞ്ഞാര്‍ കീരിയാനിക്കല്‍ കെ.എസ് സുനില്‍(കീരി സുനി-41), ഭരണങ്ങാനം ചൂണ്ടാശേരി വരിക്കപൊതിയില്‍ വി.ടി അഭിലാഷ്(41), പൂഞ്ഞാര്‍ വടക്കേല്‍ വീട്ടില്‍ രമേശന്‍ (അലുവ കണ്ണന്‍-33) എന്നിവരാണ് അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എറണാകുളം റൂറല്‍, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, പാലക്കാട്, കോട്ടയം , പത്തനംതിട്ട, ആലപ്പുഴ എന്നീ പോലീസ് ജില്ലകളില്‍ മോഷ്ടിച്ച ബൈക്കുകളില്‍ പകല്‍ സമയങ്ങളില്‍ കറങ്ങിനടന്നാണ് പ്രതികള്‍ മാല പിടിച്ചുപറി നടത്തിയിട്ടുള്ളത്.

സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേകനിര്‍ദേശപ്രകാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായ 'ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ട്' രൂപീകരിച്ച് എട്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ആലപ്പുഴ ജില്ലയിലെ 32 കേസുകള്‍ തെളിഞ്ഞിട്ടുണ്ട്. കൂടാതെ പാലക്കാട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, എറണാകുളം സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലും സംസ്ഥാനത്തിന് പുറത്തും കേസുകള്‍ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളെ ഇന്ന്  കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ കേസുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും മോഷണം ചെയ്ത സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുന്നതിനും നടപടികള്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

അന്വേഷണസംഘത്തില്‍ അഡീഷണല്‍ എസ്.പി ബി. കൃഷ്ണകുമാര്‍, ആലപ്പുഴ ഡി.വൈ.എസ്.പി പി.വി ബേബി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ ബിനുകുമാര്‍, ആലപ്പുഴ സൗത്ത് സി.ഐ കെ.എന്‍ രാജേഷ്, എസ്.ഐ ദ്വിജേഷ്, സൈബര്‍സെല്‍ എസ്.ഐ അജിത്ത്, സീനിയര്‍ സി.പി.ഒ മോഹന്‍ കുമാര്‍, സുധീര്‍, സി.പി.ഒ മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, അരുണ്‍ ഭാസ്‌കര്‍, സിദ്ദിഖ് , അരുണ്‍ കുമാര്‍, പ്രവീഷ്, മന്‍സൂര്‍, റോബിന്‍സണ്‍, എന്നിവരാണ് പ്രതികളെ പിടികൂടിയത്. കൂടാതെ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ മാരായ ഷെറിന്‍ സ്റ്റീഫന്‍, ഹുസൈന്‍, എന്നിവരുടെ പ്രാദേശിക സഹായവും പ്രതികളെ കണ്ടെത്തി പിടികൂടുന്നതിന് സഹായിച്ചു.

Read more topics: alappuzha, robbery, arrested,
English summary
operation mundans hunt robbery case arrested alappuzha
topbanner

More News from this section

Subscribe by Email