Thursday February 20th, 2020 - 10:31:pm
topbanner

ഓ​ണ്‍​ലൈ​ൻ സെ​ക്സ് സൈ​റ്റി​ൽ തി​ര​യു​ന്ന​വ​രു​ടെ മൊ​ബൈ​ൽ നമ്പർ സംഘടിപ്പിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ കൈമാറും : വിവരങ്ങൾ കൈമാറിയത് വാട്സ്ആപ്പ് വഴി : സഹായകമായത് ബസ്സ് ജീവനക്കാരായ പ്രതികളുടെ പെൺ സൗഹൃദം

princy
ഓ​ണ്‍​ലൈ​ൻ സെ​ക്സ് സൈ​റ്റി​ൽ തി​ര​യു​ന്ന​വ​രു​ടെ മൊ​ബൈ​ൽ നമ്പർ സംഘടിപ്പിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ കൈമാറും  :  വിവരങ്ങൾ കൈമാറിയത് വാട്സ്ആപ്പ് വഴി  :  സഹായകമായത് ബസ്സ് ജീവനക്കാരായ പ്രതികളുടെ പെൺ സൗഹൃദം

ചാ​ല​ക്കു​ടി : ഓ​ണ്‍​ലൈ​ൻ സെ​ക്സ് സൈ​റ്റി​ൽ തി​ര​യു​ന്ന​വ​രു​ടെ മൊ​ബൈ​ൽ നമ്പർ സംഘടിപ്പിച്ച് ആവിശ്യക്കാരെ കണ്ടെത്തി പെൺവാണിഭം നടത്തുന്ന സംഘത്തിലെ പ്രാ​ധ​ന ക​ണ്ണി​യാ​യ യു​വാ​വ​ട​ക്കം ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ പെ​രി​ഞ്ഞ​നം പൊ​ൻ​മാ​നി​ക്കു​ടം കീ​ഴ്പ്പു​ള്ളി വീ​ട്ടി​ൽ സു​ഷി എ​ന്ന സു​ഷി​ൻ (32), ഇ​രി​ങ്ങാ​ല​ക്കു​ട മ​ന​വ​ല​ശ്ശേ​രി താ​ണി​ശേ​രി പാ​ല​ക്ക​ൽ വീ​ട്ടി​ൽ അ​നീ​ഷ് എ​ന്ന ജെ​ഷി​ൻ രാ​ജ് (33) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ റൂ​റ​ൽ ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി പ്ര​ദീ​പ്കു​മാ​റി​ന്‍റെ​യും ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പി​ടി​യി​ലാ​യ​വ​രി​ൽ സു​ഷി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. മു​മ്പ് അ​റ​സ്റ്റി​ലാ​യ ചാ​ല​ക്കു​ടി കൂ​ട​പ്പു​ഴ സ്വ​ദേ​ശി​യും ഡി​സ്ക് ജോ​ക്കി​യു​മാ​യ അ​പ്പു എ​ന്ന അ​ജി​ൽ വ​ഴി​യാ​ണ് പെ​ണ്‍​കു​ട്ടികൾ സു​ഷി​യു​ടെ കെ​ണി​യി​ൽ​പ്പെ​ട്ട​ത്. 17-ാം വ​യ​സി​ൽ സ്വ​കാ​ര്യ ബ​സി​ലെ ക്ലീ​ന​റാ​യും ഡോ​ർ ചെ​ക്ക​റാ​യും പ​ണി​യെ​ടു​ക്കു​ന്പോ​ഴാ​ണ് സ്ത്രീ​ക​ളു​മാ​യി സൗ​ഹൃ​ദം ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​ങ്ങ​നെ പ​രി​ച​യ​ത്തി​ലാ​യ ’താ​ത്ത’ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ത്രീ​യു​മാ​യി ചേ​ർ​ന്ന് പെ​ണ്‍​വാ​ണി​ഭ​ത്തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. മോ​ഡ​ലിം​ഗ് രം​ഗ​ത്ത് അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം​ചെ​യ്താണ് സംഘം പെൺകുട്ടികളെ വലയിലാക്കുന്നത്. വാട്സ്ആപ്പ് വഴി പെൺകുട്ടികളുടെ ഫോട്ടോ കൈ മാറിയ ശേഷം മുൻകൂറായി പണം വാങ്ങിയ ശേഷം പെൺകുട്ടികളെ എത്തിച്ചു നൽകുന്നതാണ് സംഘത്തിന്റെ പതിവ് . പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്.

 

Read more topics: thrissur, online, sex racket,
English summary
online sex racket in thrissur was arrested
topbanner

More News from this section

Subscribe by Email