Monday August 10th, 2020 - 12:02:pm

ഓണ്‍ലൈന്‍വഴി പണം തട്ടിപ്പ്: അസം സ്വദേശി അറസ്റ്റില്‍

fasila
ഓണ്‍ലൈന്‍വഴി പണം തട്ടിപ്പ്: അസം സ്വദേശി അറസ്റ്റില്‍

തൃശൂര്‍: ഗുരുവായൂരിലെ ദേശസാല്‍കൃത ബാങ്ക് ശാഖയില്‍നിന്ന് 21.80 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി തട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബംഗളുരുവില്‍ താമസിക്കുന്ന അസം സ്വദേശി ദിവാന്‍ സനോനിനെയാണ് ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നില്‍ നൈജീരിയന്‍ പൗരന്മാര്‍ അടക്കം പത്തിലധികം പേരുണ്ടെന്നാണ് പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചാവക്കാട് തിരുവത്ര സ്വദേശി ശശിയുടെ പണമാണ് സംഘം തട്ടിയത്. 40 വര്‍ഷത്തോളമായി അബുദാബിയില്‍ ജോലി ചെയ്യുന്ന ശശി ബാങ്ക് ഓഫ് ബറോഡയുടെ ഗുരുവായൂരുള്ള ശാഖയിലേക്കാണ് പണം അയച്ചത്. പിന്നീട് ഈ പണം ബംഗളുരുവിലുള്ള അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ശശിയുടെ ഇമെയിലില്‍നിന്ന് മാനേജര്‍ക്ക് സന്ദേശം ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളുരുവിലെ പവിത്ര എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്ക് പണം മാറ്റുകയും ചെയ്തു. പണം പിന്‍വലിച്ച വിവരം ദിവസങ്ങള്‍ക്കുശേഷമാണ് ശശി അറിയുന്നത്. ഇതേ തുടര്‍ന്ന് ശശി ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പവിത്രയുടെ അക്കൗണ്ടില്‍നിന്ന് മറ്റു 14 അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം മാറ്റിയ ഒരു അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read more topics: online, fraud, arrest,
English summary
online money fraud: assam native arrested
topbanner

More News from this section

Subscribe by Email