Friday December 13th, 2019 - 10:37:am
topbanner

എം.ജി.യിൽ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന അപേക്ഷ ഓൺലൈനാക്കി

JB
എം.ജി.യിൽ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന അപേക്ഷ ഓൺലൈനാക്കി

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിൽ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നൽകാൻ ഓൺലൈൻ സംവിധാനം സജ്ജമാക്കിയതായി വൈസ്ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ പറഞ്ഞു. ഓൺലൈനായി ഫീസടച്ച് സർവകലാശാലയിൽ നേരിട്ട് അപേക്ഷ നൽകുന്ന നിലവിലെ സംവിധാനത്തിനു പകരമായാണ് അപേക്ഷയും ഫീസും ഓൺലൈനായി നൽകാവുന്ന സംവിധാനം ഒരുക്കിയത്.
 
സർവകലാശാലയുടെ സോഫ്‌റ്റ്വേർ വിഭാഗമാണ് റീവാല്യുവേഷൻ സോഫ്‌റ്റ്വേർ തയാറാക്കിയത്. അപേക്ഷ നൽകിയതിനു ശേഷം തുടർനടപടികൾ വിദ്യാർഥികൾക്ക് ഓൺലൈൻ പോർട്ടലിലൂടെ അറിയാം. ഇതു സംബന്ധിച്ച എസ്.എം.എസ്. സന്ദേശങ്ങളും ലഭിക്കും.
 
ആദ്യഘട്ടത്തിൽ കമ്പ്യൂട്ടർവത്കരിച്ച ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കാണ് പ്രയോജനം ലഭിക്കുക. സി.ബി.സി.എസ്.എസ്. (2011-2016 അഡ്മിഷൻ), സി.ബി.സി.എസ്. (2017 മുതൽ), പി.ജി.സി.എസ്.എസ്.(2012മുതൽ), യു.ജി. പ്രൈവറ്റ്(2012മുതൽ), പി.ജി. പ്രൈവറ്റ് (2015 മുതൽ), ബി.പിഡ്(2015 മുതൽ), ബി.എഡ്. സ്‌പെഷൽ എജ്യുക്കേഷൻ(2015 മുതൽ), എം.എഡ്. സ്‌പെഷൽ എജ്യുക്കേഷൻ (2015 മുതൽ), എം.എഡ്.(2015 മുതൽ), ബി.എഡ്. (2015 മുതൽ), ബി.ടെക്(2010 മുതൽ), ബി.ആർക് (2011 മുതൽ), ബി.ടെക്(സീപാസ്-2015 മുതൽ) എന്നീ പ്രോഗ്രാമുകളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമാണ് ഓൺലൈൻ അപേക്ഷ സൗകര്യം ലഭിക്കുക.
 
കമ്പ്യൂട്ടർവത്കരിക്കാത്തതും സർവകലാശാലയിൽനിന്ന് മാറ്റപ്പെട്ടതിനാൽ സപ്ലിമെന്ററി മാത്രം അവശേഷിക്കുന്നതുമായ പ്രോഗ്രാമുകൾക്കും ഓൺലൈൻ അപേക്ഷ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓൺലൈൻ അപേക്ഷ നൽകാവുന്ന പ്രോഗ്രാമുകളുടെ വിവരങ്ങളും അപേക്ഷ സമർപ്പിക്കാനുള്ള മാർഗനിർദേശങ്ങളും www.mgu.ac.in എന്ന സർവകലാശാല വെബ്‌സൈറ്റിലെ 'സ്റ്റുഡന്റ്‌സ് പോർട്ടൽ' ലിങ്കിൽ ലഭ്യമാണ്. ഇന്നലെ ഫലംപ്രഖ്യാപിച്ച  ഒന്നാംസെമസ്റ്റർ യു.ജി. പരീക്ഷകളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനിലൂടെയാണ് അപേക്ഷ സ്വീകരിക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: online, in mgu scrutening,
English summary
online in mgu scrutening
topbanner

More News from this section

Subscribe by Email