Friday May 29th, 2020 - 6:43:am

ഇടുക്കിയില്‍ ഒരാള്‍ക്കുകൂടി കൊറോണ; രോഗം സ്ഥരീകരിച്ചത് പൊതുപ്രവര്‍ത്തകന്റെ സുഹൃത്തിന്

JB
ഇടുക്കിയില്‍ ഒരാള്‍ക്കുകൂടി കൊറോണ; രോഗം സ്ഥരീകരിച്ചത് പൊതുപ്രവര്‍ത്തകന്റെ സുഹൃത്തിന്

ഇടുക്കി: 26ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവിന്റെ സുഹൃത്തും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ആള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഫലം വൈകിയെത്തിയതിനാല്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം നാലായി.
ചെറുതോണിയിലെ ഐഎന്റ്റിയുസി ഓഫീസിന് സമീപം കട നടത്തുന്നയാള്‍ക്കാണ് ഇന്നലെ വൈകിട്ട് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗം ലക്ഷണം കണ്ടതിനെ തുടര്‍ന്ന് 26ന് ആണ് സ്രവം ശേഖരിച്ചത്. ഭാര്യയും രണ്ട് മക്കളും നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേ സമയം ആദ്യം രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന് ഇന്നലെ വന്ന ഫലം നെഗറ്റീവായി. 23ന് ആണ് ഇയാളുടെ ആദ്യ സ്രവത്തിന്റെ സാമ്പിളെടുത്തത്. ഇതിന്റെ ഫലം 26 വന്നപ്പോള്‍ ആണ് പോസിറ്റീവായത്. പിന്നാലെ ആളെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്ന് തന്നെ എടുത്ത സ്രവത്തിന്റെ ഫലമാണ് ഇന്നലെ ലഭിച്ചത്. അതേ സമയം ഇയാള്‍ക്ക് എവിടെ നിന്നാണ് എന്നാണ് രോഗം വന്നതടക്കം ഇനിയും കണ്ടെത്താനായിട്ടില്ല.
അടുത്ത ഒരു ഫലം കൂടി നെഗറ്റാവായാല്‍ പൊതുപ്രവര്‍ത്തകന് വീട്ടിലേക്ക് മടങ്ങാനാകും. പിന്നീട് വീട്ടില്‍ 28 ദിവസം നിരീക്ഷണത്തില്‍ തുടരണം. അതേ സമയം ഇയാളുടെ ഭാര്യയുടെയും മക്കളുടെയും പരിശോധന ഫലം നെഗറ്റാവാണ്. പൊതുപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട് 30ല്‍ അധികം സാമ്പിളാണ് ശേഖരിച്ചത്. അതേ സമയം ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് അധികൃതര്‍ തയ്യാറാക്കി വരികയാണ്.

English summary
one more corona case report in idukki
topbanner

More News from this section

Subscribe by Email