Saturday September 19th, 2020 - 7:46:am

പശുവിന്റെ കയറില്‍ കുരുങ്ങി തെറിച്ച് വീണ് പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു

Anusha Aroli
പശുവിന്റെ കയറില്‍ കുരുങ്ങി തെറിച്ച് വീണ് പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു

പാറശ്ശാല: പശുവിന്റെ കയറില്‍ കുരുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം.അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടില്‍ രാജേഷ്-ഷൈനി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകള്‍ സൈറയാണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച രാവിലെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ കളിച്ചുകൊണ്ടിരിക്കേയാണ് അപകടമുണ്ടായത്. ഓടിയെത്തിയ പശുവിന്റെ കയറില്‍ സൈറ കുരുങ്ങുകയായിരുന്നു.

കയറില്‍ കുരുങ്ങിയ കുഞ്ഞിനെയുംകൊണ്ട് പശു ഓടി. ഓട്ടത്തില്‍ കുഞ്ഞിനു പരിക്കേറ്റു. ബന്ധുക്കളുടെ മുന്നില്‍വച്ചായിരുന്നു സംഭവം. പരിക്കേറ്റ കുഞ്ഞിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹ പരിശോധന തിങ്കളാഴ്ച നടക്കും.

English summary
one and half year old girl died on cows rope
topbanner

More News from this section

Subscribe by Email