Thursday October 17th, 2019 - 3:31:am
topbanner

കടല്‍ക്ഷോഭം ; 29ന് മുന്നറിയിപ്പുകള്‍ നല്‍കിയത് നാലു തവണ ; ഫോണിലും വിവരങ്ങള്‍ കൈമാറി

suji
കടല്‍ക്ഷോഭം ; 29ന് മുന്നറിയിപ്പുകള്‍ നല്‍കിയത് നാലു തവണ ; ഫോണിലും വിവരങ്ങള്‍ കൈമാറി

കേരള തീരത്ത് കടല്‍ക്ഷോഭം ശക്തമാകുമെന്ന മുന്നറിയിപ്പ് സന്ദേശങ്ങള്‍ 29ന് നാലു തവണ സംസ്ഥാന സര്‍ക്കാരിന് നല്‍കിയതിന് പുറമേ തിരുവനന്തപുരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ ഫോണിലും സംസ്ഥാന സര്‍ക്കാരില്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറി വ്യക്തമാക്കി.                                                  
തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിലേയും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നായിരുന്നു ആദ്യ മുന്നറിയിപ്പ് .29ന് രാവിലെ 11.50നാണ് മുന്നറിയിപ്പ് നല്‍കിയത്.സാധാരണ കാലാവസ്ഥ റിപ്പോര്‍ട്ടായല്ല പ്രത്യേക ബുള്ളറ്റിനുകളായാണ് നിര്‍ദ്ദേശം നല്‍കിയത് .അതിനാല്‍ തന്നെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണേണ്ടതായിരുന്നു.ന്യൂനമര്‍ദ്ദത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയായിരുന്നു നിര്‍ദ്ദേശം.കേരള ചീഫ് സെക്രട്ടറിയ്ക്കും ലക്ഷദ്വീപ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും ഉള്‍പ്പെടെയാണ് സന്ദേശം നല്‍കിയത് .                                                                                                                                      
കേരള സര്‍ക്കാര്‍ കൃത്യസമയം മുന്നറിയിപ്പ് നല്‍കിയില്ലെന്ന ആരോപണം ഉയര്‍ത്തിയതോടെ കേന്ദ്രത്തില്‍ നിന്നുള്ള ബുള്ളറ്റിന്‍ പരിശോധിച്ചത് .ശക്തമായ കാറ്റും മഴയും അവസാന മുന്നറിയിപ്പില്‍ ചുഴലിക്കാറ്റുണ്ടാകുമെന്നും വ്യക്തമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .കേരള സര്‍ക്കാരിന് തിരിച്ചടിയാണ് ഈ റിപ്പോര്‍ട്ട് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: okhi, govt,warning
English summary
okhi Warnings were given four times
topbanner

More News from this section

Subscribe by Email