Tuesday October 15th, 2019 - 7:02:am
topbanner

ബി പി നോക്കുന്നതിനെ ചൊല്ലി തര്‍ക്കം ; ഡോക്ടര്‍ ചീത്ത വിളിച്ചതോടെ കുഴഞ്ഞു വീണ നഴ്‌സ് ആശുപത്രിയില്‍

suji
ബി പി നോക്കുന്നതിനെ ചൊല്ലി തര്‍ക്കം ; ഡോക്ടര്‍ ചീത്ത വിളിച്ചതോടെ കുഴഞ്ഞു വീണ നഴ്‌സ് ആശുപത്രിയില്‍

ഡോക്ടര്‍ ശകാരിച്ചതിനെ തുടര്‍ന്ന് സ്റ്റാഫ് നഴ്‌സ് കുഴഞ്ഞുവീണു. ഫാര്‍മസി ഡ്യൂട്ടി നോക്കുന്നതിനിടയില്‍ രോഗിയുടെ ബിപി നോക്കാന്‍ ഡോക്ടര്‍ ആശയോട് ആവശ്യപ്പെട്ടപ്പോള്‍ താന്‍ ഫാര്‍മസി ഡ്യൂട്ടിയിലാണെന്നും ബിപി നോക്കേണ്ടത് ഡോക്ടറാണെന്നും ആശ പറഞ്ഞു. ഇതോടെയാണ് മറ്റ് രോഗികള്‍ക്ക് മുന്നില്‍ വച്ച് ആശയെ ഡോക്ടര്‍ ശകാരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതേ തുടര്‍ന്ന് ഇവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നഴ്‌സിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഓലത്താന്നി പിഎച്ച്‌സിയിലെ സ്റ്റാഫ് നഴ്‌സായ ആശയാണ് കുഴഞ്ഞ് വീണത്. ഇവര്‍ ഹൃദ്രോഹിയാണ്. പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ. ലിനി ശകാരിച്ചെന്നാണ് പരാതി. ആശ കഴിഞ്ഞ ദിവസം വീട്ടില്‍ വീണ് ഇടത്തെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കൈയ്യില്‍ ബാന്‍ഡേജുമായിരുന്നു ആശ ജോലിക്ക് വന്നത്. ഹൃദയവാല്‍വ് സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിവരികയാണ് ആശ.

 

Read more topics: nurse, doctor, olathani
English summary
nurse hospitalized olathanni
topbanner

More News from this section

Subscribe by Email