Wednesday November 20th, 2019 - 6:40:am
topbanner

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിനായി എന്‍എസ്എസിന്റെ വനിതാ സ്‌ക്വാഡുകള്‍ രംഗത്ത്

JB
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിനായി എന്‍എസ്എസിന്റെ വനിതാ സ്‌ക്വാഡുകള്‍ രംഗത്ത്

തിരുവനന്തപുരം: ജനറല്‍ സെക്രട്ടറി ശരിദൂരം പ്രഖ്യാപിച്ചതിന് പിന്നാലെ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിന് പരസ്യപിന്തുണയുമായി എന്‍എസ്എസ് പ്രാദേശിക നേതൃത്വം രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കരയോഗങ്ങള്‍ പൊതുയോഗം വിളിച്ച് കൂട്ടി തീരുമാനം അറിയിച്ച് കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ 38 കരയോഗങ്ങളില്‍ 21 ഉം യോഗം ചേര്‍ന്ന് കഴിഞ്ഞു. വലിയ എതിര്‍പ്പുകളില്ലാതെ തീരുമാനം എല്ലാവരും അംഗീകരിക്കുന്നുവെന്നാണ് അവകാശവാദം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 72000 നായര്‍ വോട്ടുകള്‍ ഉണ്ടെന്നാണ് കണക്ക്. മണ്ഡലത്തിലെ 52 ശതമാനം വോട്ടുകള്‍ വരുമിത്. ഇതില്‍ 50000 എങ്കിലും തങ്ങളുടെ പെട്ടിയില്‍ വീഴുമെന്നാണ്, യു ഡി എഫ് കണക്ക് കൂട്ടല്‍. അങ്ങനെ വന്നാല്‍ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും മോഹന്‍ കുമാര്‍ ജയിക്കുമന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളില്‍ എന്‍എസ്എസിന്റെ വനിതാ സ്‌ക്വാഡുകള്‍ മോഹന്‍കുമാറിനായി പ്രചരണത്തിന് മണ്ഡലത്തിലിറങ്ങും.

 

Read more topics: nss, women scard in vattiyoorkav,
English summary
nss women scard in vattiyoorkav
topbanner

More News from this section

Subscribe by Email