Friday September 25th, 2020 - 10:06:am

കൊല്ലത്ത് എം.പിയും മന്ത്രിയും തമ്മില്‍ പോര്‌

NewsDesk
കൊല്ലത്ത് എം.പിയും മന്ത്രിയും തമ്മില്‍ പോര്‌

കൊല്ലം: കൊല്ലത്ത് എം.പിയും മന്ത്രിയും തമ്മില്‍ പോര്. ജില്ലയില്‍ മന്ത്രിതലത്തില്‍ വിളിക്കുന്ന വികസനപ്രവര്‍ത്തന അവലോകന യോഗങ്ങളില്‍ നിന്ന് എം.പി പ്രേമചന്ദ്രനെ തുടര്‍ച്ചയായി ഒഴിവാക്കുന്നുവെന്നാണ് ആരോപണം. ചര്‍ച്ചകളില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതായി ചൂണ്ടിക്കാട്ടി എം.പി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കത്ത് നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മന്ത്രിതലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തന്നെ അറിയിക്കാറില്ല. അല്ലെങ്കില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് യോഗം തീരുമാനിക്കുന്നതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. ലോക്‌സഭാംഗമെന്ന നിലയില്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന വികസനഅവലോകന യോഗങ്ങളില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും എന്‍.കെ പ്രേമചന്ദ്രന്‍ കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം പ്രേമചന്ദ്രന്‍ കുറച്ചുകൂടി സഹിഷ്ണുതയോടെ പെരുമാറണമെന്ന് മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട യോഗമാണ് എം.പി ഉദ്ദേശിക്കുന്നതെങ്കില്‍ അത് കഴിഞ്ഞകാല പ്രവര്‍ത്തികളുടെ തുടര്‍ച്ചയായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിക്കിനി ചിത്രം: എന്റെ പ്രശസ്തിയാണ് മകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്ന് ഷാരൂഖ് ഖാന്‍

കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്കു നേരെ പൊലീസിന്റെ ക്രൂരമര്‍ദനം

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു: വരലക്ഷ്മി

English summary
nk premachandran mp against J. Mercykutty Amma Kerala Minister
topbanner

More News from this section

Subscribe by Email