Wednesday December 11th, 2019 - 3:06:am
topbanner

നിപ; എറണാകുളത്ത് ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും

RA
 നിപ; എറണാകുളത്ത് ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും

കൊച്ചി: നിപ ബാധിച്ച്‌ എറണാകുളത്ത് ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും. 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് ആശുപത്രി വിടുന്നത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ രാവിലെ 8.30 നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പങ്കെടുക്കും.

ഈ ചടങ്ങില്‍ വച്ചാണ് യുവാവിനെ ആശുപത്രിയില്‍ നിന്നും വിട്ടയക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ 23 കാരനാണ് നിപയില്‍ നിന്ന് മോചനം നേടി ആശുപത്രി വിടുന്നത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ ഇദ്ദേഹത്തിന് കോളേജില്‍ പോകാനും പഠനം പുനരാംരംഭിക്കാനും സാധിക്കും.

ഇദ്ദേഹത്തിന്റെ രക്തസാംപിള്‍ ഫലം ജൂണ്‍ 15 ന് നെഗറ്റീവായിരുന്നു. പിന്നീട് ഒരു മാസത്തിലേറെയായി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കുട്ടിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങള്‍ കണ്ടവരിലും സാംപിള്‍ പരിശോധന നടത്തി, ആരിലേക്കും രോഗം പകര്‍ന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: nipha virus, hospital, discharge
English summary
nipha virus hospital discharge
topbanner

More News from this section

Subscribe by Email