കണ്ണൂര്‍ : നിപ്പ വൈറസിന് കീഴടങ്ങിയ ലിനിയുടെ പ്രാര്‍ത്ഥന പൂര്‍ത്തീകരിക്കാന്‍ ഭര്‍ത്താവും കുടുബവും പറശ്ശിക്കടവ് മുത്തപ്പ സന്നിധിയിലെത്തി. ലിനിയുടെ ഇളയമകന് സിദ്ധാര്‍ത്ഥിന് പറശ്ശിനിക്കടവില്‍ വച്ച് ചോറൂണ് കൊടുക്കുക എന്ന പ്രാര്‍ത്ഥന നിറവേറ്റുവാനാണ് ലിനിയുടെ ഭര്‍ത്താവ് സജീഷ് കുടുംബത്തോടൊപ്പം എത്തിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ലിനി ഹോസ്പിറ്റലിലുള്ളപ്പോള് നേര്‍ന്ന നേര്‍ച്ചയായിരുന്നു മകന് ചോറൂണും തുലാഭാരവും പറശ്ശിനിക്കടവ് മുത്തപ്പ് സന്നിധിയില്‍ വച്ച് നല്‍കുക എന്നത്. അത് ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ഇന്ന് നല്ല ഭക്തജനത്തിരക്കുണ്ടായിരുന്നിട്ടും നന്നായി പ്രാര്‍ത്ഥിക്കാന്‍ സാധിച്ചെന്നും സജീഷ് കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.
രോഗികളെ പരിചരിക്കവെ നിപ വൈറസ് ബാധയേറ്റ് മരണമടഞ്ഞ ലിനി സജീഷിന് ധര്‍മ്മശാല വൈസ് മെന്‍സ് ക്ലബ്ബ് വൈകുന്നേരം 6ന് റശ്ശിനിക്കടവ് പോളാരിസ് ഹോട്ടലില്‍ സംഘടിപ്പിച്ച ആദരവ് ഏറ്റുവാങ്ങിയ ശേഷമാണ് സജീഷിനൊപ്പം മക്കളായ ഋതുലും, സിദ്ധാര്‍ഥും ലിനിയുടെ അമ്മ രാധ, ലിനിയുടെ സഹോദരി ലിജി, ഭര്‍ത്താവുമടങ്ങിയ സംഘം കോഴിക്കോടേക്ക് മടങ്ങിയത്. രണ്ട് വര്‍ഷം മുന്‍പ് ലിനിയോടൊപ്പം ഇവര്‍ പറശ്ശിനിക്കടവ് സന്ദര്‍ശിച്ചിരുന്നു.