Monday August 10th, 2020 - 10:14:am

കള്ളുകുടിക്കുന്നവരും സൂക്ഷിക്കുക, വവ്വാല്‍, പക്ഷികള്‍ എന്നിവ കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുത്; ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം

Jikku Joseph
കള്ളുകുടിക്കുന്നവരും സൂക്ഷിക്കുക, വവ്വാല്‍, പക്ഷികള്‍ എന്നിവ കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുത്; ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം

1998-ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നു പിടിച്ച മാരക മസ്തിഷ്‌ക ജ്വരത്തിനു കാരണമായ വൈറസ്. പഴങ്ങള്‍ ഭക്ഷിക്കുന്ന വാവ്വലുകളില്‍ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. മലേഷ്യയില്‍ പന്നിവളര്‍ത്തു കേന്ദ്രങ്ങളില്‍ അവയുമായി ഇടപഴകിയവര്‍ക്കാണ് ഏറെയും രോഗ ബാധയുണ്ടായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാവ്വലുകളുടെ സ്പര്‍ശമേറ്റ പഴങ്ങളില്‍ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം. രോഗം ബാധിച്ച മനുഷ്യരില്‍നിന്ന് മറ്റുള്ളവരിലേക്കും പകരും. വാക്സിന്‍ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങള്‍.

അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

പനി, തലവേദന, മയക്കം, തലകറക്കം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധചികിത്സ തേടണം; സ്വയംചികിത്സ അരുത്.
വവ്വാല്‍, പക്ഷികള്‍ എന്നിവ കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുത്. മാമ്പഴം പോലുള്ള ഫലങ്ങള്‍, പുറമേ സോപ്പ് ഉപയോഗിച്ച് കഴുകിയശേഷം ഉപയോഗിക്കുക.

വവ്വാല്‍ ധാരാളമുള്ള സ്ഥലങ്ങളില്‍നിന്നു ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്. രോഗികളുടെ ശരീരസ്രവങ്ങളില്‍നിന്നാണു വൈറസ് പകരുന്നത്.
പരിചരിക്കുന്നവര്‍ മുഖാവരണവും കൈയുറയും ധരിക്കണം. രോഗം ബാധിച്ച് 5-14 ദിവസങ്ങള്‍ക്കമേ ലക്ഷണങ്ങള്‍ പ്രകടമാകൂ. വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന മസ്തിഷ്‌കജ്വരമാണു മരണകാരണമാകുന്നത്. രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം കഴുകിയുണക്കി സൂക്ഷിക്കണം.

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2376063

 

Read more topics: nipah virus, virus, kerala
English summary
nipah virus in kerala
topbanner

More News from this section

Subscribe by Email