Monday August 10th, 2020 - 11:38:am

ചികിത്സിച്ച നഴ്‌സും വൈറസ് ബാധമൂലം മരണമടഞ്ഞു; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ഉടന്‍ സംസ്‌ക്കരിച്ചു

Jikku Joseph
ചികിത്സിച്ച നഴ്‌സും വൈറസ് ബാധമൂലം മരണമടഞ്ഞു; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ഉടന്‍ സംസ്‌ക്കരിച്ചു

കോഴിക്കോട്: നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്‌സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. ഇതോടെ ഈ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. മൃതദേഹം ഇന്നു പുലര്‍ച്ചെ തന്നെ ആശുപത്രി വളപ്പില്‍ സംസ്‌കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. നേരത്തേ കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത്, മൂസയുടെ സഹോദരന്‍ മൊയ്തീന്റെ ഭാര്യ മറിയം എന്നിവരാണ് അപൂര്‍വ രോഗം ബാധിച്ച് അടുത്തടുത്ത ദിവസങ്ങളില്‍ മരണപ്പെട്ടത്. മരണ കാരണം നിപാ വൈറസാണെന്ന് സ്ഥിരീകരിച്ചിരുന്നു.

അതേസമയം നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. ചെങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദര്‍ശനം. നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും മലപ്പുറം സ്വദേശികളായ രണ്ട് പേരും മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി കഴിയുന്ന ആറു പേരുടെ നില ഗുരുതരമാണ്. 25 പേര്‍ നിരീക്ഷണത്തിലുമാണ്. മറ്റ് ഔദ്യോഗിക പരിപാടികള്‍ റദ്ദ്‌ചെയ്ത് ആരോഗ്യ മന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും.

കേരളത്തില്‍ ആദ്യമായാണ് നിപാ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

Read more topics: nipah virus, virus, kerala
English summary
nipah virus in kerala nurse died
topbanner

More News from this section

Subscribe by Email