Thursday October 17th, 2019 - 4:26:am
topbanner

നിപ്പയെ കീഴടക്കിയ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി

rajani v
നിപ്പയെ കീഴടക്കിയ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി

കൊച്ചി: നിപ്പ വൈറസിനെ കീഴടക്കിയ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുത്ത ചുമതലകപ്പുറത്ത് നിസ്വാര്‍ത്ഥ സേവനമാണ്കാഴ്ചവെച്ചതെന്നും കോടതി അഭിനന്ദിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിപ്പ വൈറസ് രോഗ ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ അതിനെതിരെ രംഗത്തു വന്നപ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ്ബ് വടക്കുംചേരി, ആയൂര്‍വേദ ചികിത്സകനായി അറിയപ്പെടുന്ന മോഹനന്‍ വൈദ്യര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു.

ഇവരുടെ വീഡിയോകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി.ടി. രവി കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ മെയ് ആദ്യവാരമാണ് നിപ്പ വൈറസ് സ്ഥിരീകരിച്ചത്.

 

 

English summary
nipah virus control congrats highcourt
topbanner

More News from this section

Subscribe by Email